
പുതുപ്പള്ളി ∙ പുതുപ്പള്ളി കമ്യൂണിറ്റി ഹാളിനു മുൻപിലായി പഞ്ചായത്ത് സ്ഥാപിച്ച ഗാന്ധി സ്മൃതിമണ്ഡപം മന്ത്രി വി.എൻ.വാസവൻ അനാഛാദനം ചെയ്തു. മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ ഉൾക്കൊള്ളേണ്ടത് ഇക്കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു.
പരിയാരം ഗവ.ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച പഞ്ചകർമ ചികിത്സ, വനിതാ ജിം, യോഗ സെന്റർ ഹാൾ എന്നിവയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം നെബു ജോൺ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു പുതുപ്പറമ്പിൽ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, സ്ഥിരസമിതി അധ്യക്ഷന്മാരായ ശാന്ത തോമസ്, ശാന്തമ്മ ഫിലിപ്പോസ്, പഞ്ചായത്തംഗങ്ങളായ വർഗീസ് ചാക്കോ, സി.എസ്.സുദൻ, ജിനു കെ.പോൾ, കെ.എം.ഫിലിപ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സുഭാഷ് പി.വർഗീസ്, സാം കെ.വർക്കി, സി.പി.രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ പദ്ധതികൾക്കായി സൗജന്യമായി സ്ഥലം വിട്ടുനൽകിയവർക്ക് ആദരവും നൽകി.
ഗാന്ധി സ്മൃതിമണ്ഡപം
സ്മൃതിമണ്ഡപത്തിലുള്ള ധ്യാനനിരതനായ മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമയ്ക്കും പീഠത്തിനും മൂന്നര ലക്ഷം രൂപയാണ് നിർമാണച്ചെലവ്. പടികയറി മാലയിടാൻ കഴിയും വിധമാണ് നിർമാണം.
പീഠത്തിനു ആറടി നീളവും നാലടി വീതിയും പ്രതിമയ്ക്ക് നാലര അടിയുമാണ് ഉയരം. ഗ്രാനൈറ്റിൽ പൊതിഞ്ഞാണ് പീഠം നിർമിച്ചിരിക്കുന്നത്.
നാലു വശങ്ങളിലും ഗാന്ധി ദർശനങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശി ചേരാസ് രവിദാസാണ് ശിൽപി.
ഒരുവർഷം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]