
കോട്ടയം ∙ കഴിഞ്ഞദിവസം സിമന്റുകവലയ്ക്ക് സമീപം പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ സർക്കാർ വെറ്ററിനറി സർജന്റെ വീട്ടിൽ എത്തിച്ച് ചികിത്സ നൽകി. വാഹനം കയറി പരുക്ക് സംഭവിച്ചെന്നാണു വനംവകുപ്പിനു ലഭിച്ച വിവരം.
പെരുമ്പാമ്പിനെ കണ്ടതോടെ നാട്ടുകാർ വിവരം സ്നേക്ക് റസ്ക്യു ടീമിനെ അറിയിച്ചു.
റസ്ക്യൂ ടീം എത്തിയപ്പോഴാണ് പെരുമ്പാമ്പിനു പരുക്കുണ്ടെന്നു മനസ്സിലായത്. തുടർന്ന്, പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിൽനിന്ന് പ്രത്യേകസംഘം എത്തി പാമ്പിനെ നെടുംകുന്നം വെറ്ററിനറി ആശുപത്രി സീനിയർ സർജനും ഫോറസ്റ്റ് മുൻ വെറ്ററിനറി സർജനുമായ കെ.അനുമോദിന്റെ വീട്ടിലെത്തിച്ച് ചികിത്സ നൽകി.
ആശുപത്രി സമയം കഴിഞ്ഞതിനാലാണ് അടുത്തു തന്നെയുള്ള വീട്ടിൽ എത്തിച്ച് പരിശോധന നടത്തിയത്. പരുക്ക് സാരമുള്ളതല്ലെന്ന് വെറ്ററിനറി ഡോക്ടർ സർട്ടിഫിക്കറ്റ് നൽകി.
ഒരു ദിവസത്തെ നിരീക്ഷണത്തിനു ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ വനത്തിൽ തുറന്നുവിട്ടു.
പെരുമ്പാമ്പിനു പരുക്കേറ്റ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. പെരുമ്പാമ്പ് ഷെഡ്യൂൾ ഒന്ന് സംരക്ഷിത മൃഗങ്ങളുടെ പട്ടികയിലാണ്.
വേട്ടയാടുകയോ ഉപദ്രവിക്കുകയോ ചെയ്താൽ 3 മുതൽ 7 വർഷം വരെ തടവും 25,000 രൂപ പിഴ ശിക്ഷയും ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]