
അധ്യാപക ഒഴിവ്
പാമ്പാടി ∙ പൊൻകുന്നം വർക്കി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അതിഥി അധ്യാപക ഒഴിവിലേക്ക് നാളെ ഉച്ചയ്ക്ക് 2ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.
ഇൻസ്ട്രക്ടർ ഒഴിവ്
പാലാ ∙ ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ, അസി.
ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബികോം (റെഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസ്.
ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം 14നു 10.30ന് അഭിമുഖത്തിന് എത്തണം. ഫോൺ: 04822-201650, 9645594197.
ഡ്യൂട്ടി ഡോക്ടർ ഒഴിവ്
കോട്ടയം ∙ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കുമരകം ഗ്രാമപ്പഞ്ചായത്തിന്റെയും 2025-26 വർഷത്തെ സംയുക്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക ഡോക്ടർ തസ്തികയിൽ ഡ്യൂട്ടി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: എംബിബിഎസ്, തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും ഉണ്ടായിരിക്കണം. അപേക്ഷകർ ബയോഡേറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 19ന് വൈകിട്ട് 5നകം അപേക്ഷിക്കണം.
ഫോൺ: 0481 2524310
വിരമിച്ചവർക്ക് അവസരം
കോട്ടയം ∙ പാലാ കെ.എം.മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ഓഫിസിലേക്ക് ജിഎസ്ടിയും അക്കൗണ്ടിങ്ങും കൈകാര്യം ചെയ്യുന്നതിന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് / ലേ സെക്രട്ടറി തസ്തികയിൽ നിന്നു വിരമിച്ച ഒരാളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
17നു 11ന് ആശുപത്രി ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 04822 215154.
ക്രിക്കറ്റ് ടീം സിലക്ഷൻ നാളെ
കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ ട്രയൽസ് മാന്നാനം സെന്റ് എഫ്രേം സ്കൂൾ ഗ്രൗണ്ടിൽ നാളെ 1.30നു നടക്കും.
2002 സെപ്റ്റംബർ ഒന്നിനു ശേഷം ജനിച്ച ആൺകുട്ടികൾക്കു പങ്കെടുക്കാമെന്നു ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9605003219
ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ
കോട്ടയം ∙ ജില്ലാ സാമൂഹികനീതി വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്ക് സൈഡ് ചക്രത്തോടു കൂടിയ സ്കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ 15നു വൈകിട്ട് 5.15 വരെ സ്വീകരിക്കും. ഫോൺ: 0481 2563980.
അവാർഡ് വിതരണവും സെമിനാറും ഇന്ന്
ചങ്ങനാശേരി ∙ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് രാജീവ് വിചാർ വേദി ഇന്നു 2.30നു മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ മെറിറ്റ് അവാർഡ് വിതരണവും വിദ്യാഭ്യാസ സെമിനാറും നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബാബുകുട്ടൻചിറ അധ്യക്ഷനാകും.
ജോബ് മൈക്കിൾ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ എന്നിവർ അവാർഡുകൾ സമ്മാനിക്കും. വിവരങ്ങൾക്ക് : 9544172468
സൗജന്യ നേത്ര ചികിത്സാ ക്യാംപ്
വൈക്കം ∙ വല്ലകം സെന്റ് മേരീസ് പളളിയിൽ വിൻസന്റ് ഡി പോൾ സൊസൈറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 9 മുതൽ 12വരെ പാരിഷ് ഹാളിൽ സൗജന്യ നേത്ര ചികിത്സാ, തിമിര ചികിത്സാ ക്യാംപ് നടത്തും.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്
ചേർപ്പുങ്കൽ ∙ പുല്ലപ്പള്ളി 149-ാം നമ്പർ എൻഎസ്എസ് കരയോഗവും കിടങ്ങൂർ ഗവ.ആയുർവേദ ആശുപത്രിയും ചേർന്ന് ഇന്നു രാവിലെ 10 മുതൽ കരയോഗം ഹാളിൽ മഴക്കാലപൂർവ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും നടത്തും. എൻഎസ്എസ് താലൂക്ക് യൂണിയൻ മേഖല കൺവീനർ എൻ.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും.
കരയോഗം പ്രസിഡന്റ് എം.എൻ.ശശിധരൻ നായർ അധ്യക്ഷത വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]