‘ലഹരി മുക്ത കേരള’ സന്ദേശ സൈക്കിൾ റാലി 18ന് കോട്ടയത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ജില്ല സ്പോർട്സ് കൗൺസിൽ, കോട്ടയം സൈക്ലിങ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മെയ് 18 ന് ലഹരി മുക്ത കേരള സന്ദേശ സൈക്കിൾ റാലി നടക്കും. രാവിലെ 6 മണിക്ക് തിരുനക്കരയിൽ മന്ത്രി വി.അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കോട്ടയം, സംക്രാന്തി, മെഡിക്കൽ കോളജ്, മാന്നാനം, അതിരമ്പുഴ, ഏറ്റുമാനൂർ, തിരുവഞ്ചൂർ, മണർകാട് വഴി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി റാലി സമാപിക്കും. സമാപന സമ്മേളനത്തിൽ കോട്ടയം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരുക്കൾ അധ്യക്ഷത വഹിക്കും. കോട്ടയം സൈക്ലിങ് ക്ലബ്ബ് പ്രസിഡന്റ് ചെറിയാൻ വർഗ്ഗീസ് പ്രസംഗിക്കും. കോട്ടയം ജില്ലയിൽ നിന്നും സൈക്കിളിങ്ങിൽ മികവ് നേടിയ വിദ്യാർഥികളെ യോഗത്തിൽ ആദരിക്കും. പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും സൈക്കിൾ റാലിയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 9447132132