തലയോലപ്പറമ്പ് ∙ വർഷങ്ങൾക്കു മുൻപ് ആഴം കൂട്ടി നീരൊഴുക്ക് വർധിപ്പിക്കാൻ ലക്ഷങ്ങൾ ഒഴുക്കിയിട്ടും കുറുന്തറപ്പുഴ ഒഴുകിയില്ല. പഴയ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് തലയോലപ്പറമ്പ് മാർക്കറ്റിലേക്ക് വാണിജ്യ സാധനങ്ങൾ എത്തിച്ചിരുന്ന കുറുന്തറപ്പുഴ ഇന്ന് മാലിന്യം നിറഞ്ഞ് നശിക്കുകയാണ്.
വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികളുടെ താവളമായി മാറുകയും ചെയ്തു. രാത്രി പുഴയിൽ നിന്ന് കരയിലേക്ക് എത്തുന്ന പാമ്പുകൾ പ്രദേശവാസികൾക്ക് ഭീഷണിയാണ്.
പുഴ മലിനമായതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളും മലിനമായി. മൂവാറ്റുപുഴയാറിന്റെ പ്രധാന കൈവഴികളിൽ ഒന്നാണിത്.
മൂവാറ്റുപുഴയാറിൽ നിന്ന് നീരൊഴുക്ക് ഇല്ലാതായതും വലിയ തോതിൽ മാലിന്യം തള്ളുന്നതുമാണ് പുഴയുടെ നാശത്തിനു പ്രധാന കാരണം.
പതിറ്റാണ്ടുകൾക്ക് മുൻപ് കെആർ ഓഡിറ്റോറിയത്തിനു സമീപം നിർമിച്ച വീതി കുറഞ്ഞ പാലത്തിന്റെ അടിയിൽ ജലനിരപ്പിൽ നിന്ന് കോൺക്രീറ്റ് ഉയർന്നു നിൽക്കുന്നതും നീരൊഴുക്ക് തടസ്സപ്പെടാൻ മറ്റൊരു കാരണമായതായി നാട്ടുകാർ പറയുന്നു. കരയും പുഴയും ഏതെന്നറിയാതെ കിടക്കുന്ന പുഴയുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തലയോലപ്പറമ്പിലെ വിവിധ പാടശേഖരത്തിലേക്ക് കൃഷിക്കാവശ്യമായ വെള്ളം എത്തിച്ചിരുന്നത് ഈ പുഴയിലൂടെയാണ്.
നീരൊഴുക്ക് നിലച്ചതോടെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്. വെള്ളം ലഭിക്കാതെ മാത്താനം പാടശേഖരത്തിലെ കൃഷി ഇത്തവണ കർഷകർ ഉപേക്ഷിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

