പുഞ്ചവയൽ ∙ കാട്ടുപന്നി ശല്യം പ്രദേശത്ത് രൂക്ഷമാകുന്നു. കപ്പ, പച്ചക്കറി കൃഷികൾ തുടർച്ചയായി നശിപ്പിക്കപ്പെടുന്നതോടെ കർഷകർ ദുരിതത്തിലായി.
വേലി കെട്ടി സംരക്ഷിച്ചിട്ടും വിളകൾ നശിക്കുന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കർഷകർ.
കാട്ടുപന്നിക്കൊപ്പം മറ്റ് ചെറു ജീവികളും പ്രദേശത്തെ കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നുണ്ട്.
ഒറ്റ രാത്രി കൊണ്ട് തീരാ നഷ്ടം
കഴിഞ്ഞദിവസം കല്ലുക്കുന്നേൽ കെ.കെ.സദാശിവന്റെ കൃഷി ഭൂമിയിലെത്തിയ കാട്ടുപന്നികൾ കൃഷി ചെയ്ത പയർ തൈകൾ പൂർണമായും കുത്തി നശിപ്പിച്ചു. ഇത്തരത്തിൽ പാക്കാനം, ഇഞ്ചക്കുഴി, തുടങ്ങിയ മേഖലയിൽ നിന്നും പറയാനുള്ളത് നിരവധി കർഷകരുടെ ദുരിത കഥകളാണ്.
സാധാരണ വേലികൾ കെട്ടി സംരക്ഷിച്ചിട്ടും അവ തകർത്ത് കാട്ടുപന്നി കൂട്ടം അകത്ത് കടക്കുകയാണെന്നു കർഷകർ പറയുന്നു. നിലം കുത്തി മറിക്കുന്നതിനൊപ്പം ഭക്ഷ്യയോഗ്യമായ വിളകൾ ലഭിച്ചില്ലെങ്കിൽ എല്ലാ കൃഷികളും നശിപ്പിച്ചാണ് പന്നികൾ മടങ്ങുന്നത്.
വനത്തിൽ നിന്നാണ് ഈ മേഖലയിൽ പന്നികൾ കൂടുതലായി എത്തുന്നത്. വനം അതിർത്തിയിൽ സോളർ വേലി ഉണ്ടെങ്കിലും പ്രയോജനമില്ല.
എന്താണ് പരിഹാരം ?
ഇതാണ് ഈ പ്രദേശത്തെ കർഷകരുടെ ചോദ്യം.
കാട്ടുപന്നികളെ വെടിവയ്ക്കാൻ മാത്രമാണ് നിർദേശമുള്ളത്. ഇരുളിന്റെ മറവിൽ വന്ന് കൃഷി നശിപ്പിക്കുന്ന പന്നികളെ എങ്ങനെ വെടി വെക്കാൻ കഴിയും എന്നും കർഷകർ ചോദിക്കുന്നു.
വനം അതിർത്തിയിലെ സോളർ വേലികൾ പ്രവർത്തനക്ഷമം ആക്കുന്നതിനൊപ്പം നാട്ടിലുള്ള പന്നികളെ തുരത്താൻ ഒരു മാർഗവുമില്ലാത്ത അവസ്ഥയാണ്.
നടപടി വേണം: കർഷക ക്ലബ്
ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്ന പുരയിടങ്ങൾ പൂർണമായി സർക്കാർ ചെലവിൽ ഫെൻസിങ് ചെയ്യണമെന്നും കൃഷി നാശം സംഭവിക്കുമ്പോൾ നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും തുക സമയത്ത് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം എന്നും കണ്ണിമല ഫാർമേഴ്സ് ക്ലബ് ആവശ്യപ്പെട്ടു.
പന്നി മാത്രമല്ല
∙ പ്രദേശത്ത് കൃഷിയിടങ്ങളിൽ ശല്യമാകുന്ന മറ്റ് ജീവികൾ ഇവ
∙ അണ്ണാൻ – കൊക്കോ കായ തിന്ന് നശിപ്പിക്കും,
∙ മലയണ്ണാൻ – കൊക്കോ, തെങ്ങിലെ കരിക്ക് ഇവ നശിപ്പിക്കും,
∙ മയിൽ – എല്ലാത്തരം കൃഷിയുടെയും നാമ്പ് കൊത്തി മുറിക്കും. ∙ വേഴാമ്പൽ – ജാതി പുവ് നശിപ്പിക്കും
∙ തത്ത – വാഴ കുലകൾ തിന്ന് നശിപ്പിക്കും
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

