ചങ്ങനാശേരി ∙ തുടർച്ചയായ രണ്ടാം വർഷവും കലാകിരീടം സ്വന്തം പേരിൽക്കുറിച്ച് പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ. സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവത്തിൽ 928 പോയിന്റുമായാണ് ചാവറ സ്കൂൾ ചാംപ്യന്മാരായത്.
കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും ആതിഥേയരായ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.സെക്കൻഡറി വിഭാഗത്തിൽ കീഴൂർ സെന്റ് ജോസഫ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ഒന്നാംസ്ഥാനത്തെത്തിയപ്പോൾ സീനിയർ സെക്കൻഡറി വിഭാഗത്തിൽ പാലാ ചാവറ പബ്ലിക് സ്കൂൾ ഒന്നാമതെത്തി.
സംഗീത വിഭാഗത്തിലും വാദ്യോപകരണ സംഗീതവിഭാഗത്തിലും കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഒന്നാമതെത്തി.സമാപന സമ്മേളനത്തിൽ ജോബ് മൈക്കിൾ എംഎൽഎയും നടൻ കൃഷ്ണപ്രസാദും ചേർന്ന് ഓവറോൾ കിരീടം സമ്മാനിച്ചു. കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷനായി. സഹോദയ സെക്രട്ടറി ആർ.സി.
കവിത, സർഗസംഗമം ജനറൽ കൺവീനറും പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പലുമായ ഫാ. സ്കറിയ എതിരേറ്റ്, ബർസാർ ഫാ.
അഖിൽ കരിക്കാത്തറ, പിടിഎ പ്രസിഡന്റ് മനോജ് പാലാത്ര എന്നിവർ പ്രസംഗിച്ചു.
ചാവറയുടെ മിന്നുംജയം
5 വിഭാഗങ്ങളിൽ നാലിലും ചാംപ്യന്മാരായാണ് ഓവറോൾ കിരീടം പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ സ്വന്തമാക്കിയത്. ഓഫ് സ്റ്റേജ് ഓൺ സ്റ്റേജ് മത്സരങ്ങളിലും ഒരേ പോലെ മികച്ച പ്രകടനം നടത്തി.
വിദ്യാർഥികളുടെ സർഗാത്മകതശ്രമങ്ങളാണു നേട്ടത്തിനു പിന്നിലെന്ന് ചാവറ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് പറഞ്ഞു.
പോയിന്റ്:ആദ്യ 10 സ്കൂളുകൾ
1.
ചാവറ സിഎംഐ പബ്ലിക് സ്കൂൾ, പാലാ 928 2. ലൂർദ് പബ്ലിക് സ്കൂൾ, കോട്ടയം 847 3.
പ്ലാസിഡ് വിദ്യാവിഹാർ സീനിയർ സെക്കൻഡറി സ്കൂൾ, ചെത്തിപ്പുഴ 680 4. ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ, കോട്ടയം 678 5.
മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ, കളത്തിപ്പടി 649 6. ചിന്മയ വിദ്യാലയ, ഇല്ലിക്കൽ 621 7.
അരവിന്ദ വിദ്യാമന്ദിരം, പള്ളിക്കത്തോട് 619 8. മേരി മൗണ്ട് പബ്ലിക് സ്കൂൾ, കട്ടച്ചിറ 570 9.
മേരി റാണി പബ്ലിക് സ്കൂൾ, ളായിക്കാട് 559 10. ചാവറ ഹിൽസ് സിഎംഐ പബ്ലിക് സ്കൂൾ, കുര്യനാട് 551 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]