പാലാ ∙ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞോടിയ ആന 5 വാഹനങ്ങൾ തകർത്തു. ഫർണിച്ചർ സ്ഥാപനത്തിന് നാശമുണ്ടാക്കി.
പാലാ-തൊടുപുഴ ഹൈവേയിൽ ഐങ്കൊമ്പിൽ ഇന്നലെ വൈകിട്ട് 3.30നാണു സംഭവം.ആനയുടമ അഞ്ചാംമൈൽ വേണാട്ടുമറ്റം രാജശേഖരന്റെ വീടിനു സമീപത്തുനിന്നാണ് ആറാംമൈൽ ഭാഗത്തേക്ക് വേണാട്ടുമറ്റം ഗോപാലൻകുട്ടി എന്ന ആന ഇടഞ്ഞോടിയത്. അര കിലോമീറ്ററോളം പ്രധാന റോഡിലൂടെയാണ് ആന ഓടിയത്.
ട്രെൻഡ്സ് ഫർണിച്ചർ സ്ഥാപനത്തിന്റെ മുൻഭാഗത്തെത്തിയ ആന കണ്ണാടിച്ചില്ലുകൾ തകർത്തു. പിന്നിലെ ഗോഡൗണിലെത്തി ഫർണിച്ചറും ഉപകരണങ്ങളും നശിപ്പിച്ചു.
ആനയെ കണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന പാപ്പാന്മാർ ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പുരയിടങ്ങളിലേക്കു കയറിയ ശേഷം അര കിലോമീറ്ററോളം ഓടി.മലയാള മനോരമ ഐങ്കൊമ്പ് ഏജന്റ് കരിമരുതുംചാലിൽ റെജിയുടെ പോർച്ചിലെ 2 കാറുകൾക്ക് നാശമുണ്ടാക്കി.
മനോരമ ഏജന്റ് കരിമരുതുംചാലിൽ ബിജിയുടെ വീടിന്റെ മേൽക്കൂരയ്ക്കും നാശമുണ്ടാക്കി. കുന്നുംപുറത്ത് തങ്കച്ചന്റെ കോഴിക്കൂടു തകർത്തു.
കരിങ്ങനാതടത്തിൽ സുരേഷ് ഉൾപ്പെടെ ഒട്ടേറെപേരുടെ കൃഷി നശിപ്പിച്ചു. ഒരു കിലോമീറ്ററോളം സഞ്ചരിച്ച് സമീപത്തെ തോട്ടത്തിലേക്ക് കയറിയ ആനയെ ഏറെനേരം കഴിഞ്ഞാണ് തളയ്ക്കാനായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]