അരുവിത്തുറ ∙ അരുവിത്തുറ സെൻറ് ജോർജ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സ്പെഷ്യൽ ക്യാംപിന് തുടക്കമായി. ക്യാംപിന്റെ ഉദ്ഘാടനം സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് നിർവഹിച്ചു.
കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് ബർസാർ ഫാ.
ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.
ഡെന്നി തോമസ്, മരിയ ജോസ് തുടങ്ങിയവർ സംസാരിച്ചു.
സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത എന്ന മുദ്രാവാക്യവുമായി ആരംഭിച്ചിരിക്കുന്ന ക്യാംപിൽ വിവിധ ചർച്ചാ ക്ലാസ്സുകൾ, സാമൂഹ്യ സമ്പർക്ക പരിപാടികൾ, നൈപുണ്യ വികസന പ്രവർത്തനങ്ങൾ, പ്രകൃതി പഠന യാത്രകൾ, സെമിനാറുകൾ സിമ്പോസിയങ്ങൾ, വൃദ്ധസദന സന്ദർശനങ്ങൾ, അനാഥ മന്ദിരത്തിലെ കലാപരിപാടികൾ, മെഡിക്കൽ ക്യാംപ്, ശ്രമദാനം തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]