ഈരാറ്റുപേട്ട ∙ സത്യസന്ധതയ്ക്ക് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി കെഎസ്ആർടിസി ഈരാറ്റുപേട്ട
ഡിപ്പോയിലെ രണ്ടു ജീവനക്കാർ. ബസിന്റെ സീറ്റിൽനിന്നു ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകിയത് വനിതാ കണ്ടക്ടർ ടി.എസ്.സരിതാമോൾ.
മറ്റൊരു ബസിലെ സീറ്റിൽനിന്നു കിട്ടിയ പഴ്സ് ഉടമസ്ഥനെ കണ്ടെത്തി നൽകിയത് കണ്ടക്ടർ നിതിൻ തോമസ്. ഇവരാണ് ഈ ആഴ്ചയിലെ താരങ്ങൾ.നന്മയുടെ കഥ ഇവിടെ തീരുന്നില്ല; ഉത്രാടദിവസം ചേർത്തല കോക്കമംഗലത്ത് അപകടത്തിൽപെട്ടു വഴിയിൽ കിടന്നിരുന്ന ബൈക്ക് യാത്രക്കാരനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് ഡ്രൈവർ കെ.ജെ.മാത്യുവും കണ്ടക്ടർ എസ്.ബിനുവും ചേർന്നായിരുന്നു.
കുറവിലങ്ങാട് കോഴ സ്വദേശിയായ നിതിൻ 17 വർഷമായി ഈരാറ്റുപേട്ട
ഡിപ്പോയിൽ ജോലി ചെയ്യുകയാണ്. ഈരാറ്റുപേട്ട
കൊണ്ടൂർ സ്വദേശിയായ സരിത 4 വർഷമായി ഡിപ്പോയിൽ കണ്ടക്ടറാണ്.4500 രൂപയും ലാബിലെ രസീതും പഴ്സിലുണ്ടായിരുന്നു. അതുമായി ലാബിലെത്തിയാണ് ഉടമയെ കണ്ടെത്തിയത്.
ഈരാറ്റുപേട്ട തിരുവനന്തപുരം റൂട്ടിലെ ജോലിക്കിടെ കൊട്ടാരക്കരയ്ക്കു സമീപം വച്ചാണ് സരിതയ്ക്കു രണ്ടര പവൻ സ്വർണമാല ലഭിക്കുന്നത്.
മാല കൊട്ടാരക്കര ഡിപ്പോയിൽ നൽകാനായി കയറിപ്പോൾത്തന്നെ ഉടമയും അവിടെ എത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]