കോട്ടയം ∙ പൈപ്പ് വെള്ളം മുടങ്ങിയിട്ട് 12 വർഷമായി. സമീപത്തുള്ള തോടും വൃത്തിഹീനമായി.
14 കുടുംബങ്ങൾ ദുരിതത്തിൽ. മണിപ്പുഴയ്ക്കു സമീപം കണ്ണങ്കര – കാവനാൽ തോടിനു കരയിൽ താമസിക്കുന്ന കുടുംബങ്ങളാണ് കഷ്ടത്തിലായത്.
മാലിന്യം നിറഞ്ഞും പോള കെട്ടിക്കിടന്നുമാണ് ഒഴുക്ക് തടസ്സപ്പെട്ടത്. തോട്ടിലെ വെള്ളത്തിനു രൂക്ഷമായ ദുർഗന്ധമാണ്.
വെള്ളം തൊട്ടാൽ ശരീരമാകെ ചൊറിച്ചിലും പതിവാണെന്നു നാട്ടുകാർ. ആരോഗ്യവകുപ്പോ പ്രവർത്തകരോ ഇവിടെ തിരിഞ്ഞുനോക്കിയിട്ടു വർഷങ്ങളായി.
ടാങ്കർ ലോറിയിൽ എത്തിക്കുന്ന വെള്ളം വില കൊടുത്ത് വാങ്ങുകയാണ് വീട്ടുകാർ. കണ്ണങ്കര പാലത്തിനു സമീപത്തു നിന്നു കൊടൂരാറ്റിലേക്കുള്ള തോടാണ് ഇതുവഴി കടന്നു പോകുന്നത്.
14 കുടുംബങ്ങൾക്കായി വഴിയിൽ ഒരു പൊതു ടാപ്പാണ് ഉണ്ടായിരുന്നത്.
എല്ലാവരും ഇവിടെ നിന്നാണ് വെള്ളം എടുത്തിരുന്നത്. പിന്നീട് പൈപ്പ് കേടായി.
ടാപ്പും ഇല്ലാതായി. ഇപ്പോൾ ഇവിടെ പൈപ്പ് ലൈൻ പോലും ഇല്ല.
അതിനുശേഷം തോടിനു മറുകരയിലെ ശിശു വിഹാറിനു സമീപത്തെ നഗരസഭ പൊതുകിണറാണ് നാട്ടുകാർക്ക് ആശ്രയമായിരുന്നത്. ഇവിടേക്ക് പോകാനുള്ള തടിപ്പാലം ജീർണിച്ച് നിലംപൊത്തിയതോടെ ആ മാർഗവും ഇല്ലാതായി.
നഗരസഭയുടെ ഉത്തരവാദിത്വത്തിൽ വെള്ളം നൽകുന്നുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]