കുമരകം ∙ കവണാറിൽ കഴിഞ്ഞ ദിവസം ആർപ്പോ ഇർറോ വിളികൾ മുഴങ്ങി. ഫൈബർ ചുണ്ടൻ വള്ളങ്ങളിൽ നിന്ന് ഉയർന്ന ഈ ആർപ്പുവിളിയിൽ മലയാളിത്തം ഇല്ലായിരുന്നു.
ഉയർന്നതു വിനോദസഞ്ചാരികളായി മുംബൈയിൽനിന്ന് കുമരകത്ത് എത്തിയവരുടെ ശബ്ദം. ചുണ്ടന്റെ അമരത്തെയും തലയ്ക്കലെയും കുറെ തുഴച്ചിൽക്കാർ ഒഴിച്ചു തുഴക്കാരയി നിരന്നതും ഇവർ തന്നെ.
2 ചുണ്ടൻ വള്ളങ്ങളിലായി ലൈഫ് ജാക്കറ്റ് ധരിച്ച് സ്ത്രീകളടക്കമുള്ള 100 പേർ 2 ഹീറ്റ്സിലും ഫൈനലിലും ഫൈബർ ചുണ്ടനിൽ തുഴയെറിഞ്ഞു. ചുണ്ടനിലെ ഇടിത്താളത്തിനൊപ്പം തുഴയിട്ട് അവർ തുഴഞ്ഞു നീങ്ങി.
മുംബൈയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ റുസ്തംജിയിലെ സെയിൽസ് വിഭാഗത്തിലുള്ളവരാണ് കുമരകത്ത് ചുണ്ടനിൽ തുഴയാൻ എത്തിയത്.
കുമരകത്തെ റിസോർട്ടിൽ എത്തിയ ഇവർക്കു വള്ളംകളി മത്സരം ഒരുക്കിയതു സേഷ ട്രാവൽസ് കുമരകം കാസിൽ ഉടമ രോഹിത് മാതുരപ്പുഴയായിരുന്നു. ജിഫി നടുവിലേപ്പറമ്പിലാണ് ഫൈബർ ചുണ്ടൻ തുഴയാൻ എത്തിച്ചത്.
ക്നായി തൊമ്മൻ സെന്റ് ജോൺസ് എന്നു പേരിട്ടിരുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ഹീറ്റ്സിലും ഫൈനലിലും എല്ലാം ക്നായി തൊമ്മനു വിജയം. ഫിനിഷിങ്ങിന് ചെണ്ടമേളവും കരയ്ക്കു നിന്നവരുടെ ആവേശവും കവണാറിലേക്കു ഒഴുകി എത്തിയപ്പോൾ ചുണ്ടൻ തുഴഞ്ഞവർക്ക് തുഴക്കരുത്ത് ഏറി.
അങ്ങനെ ഇഞ്ചുകളുടെ വ്യത്യാസത്തിനു ക്നായി തൊമ്മനു വിജയം.
വിജയിച്ച ടീം അംഗങ്ങളെ എസ്എച്ചഒ: കെ. ഷിജി അഭിനന്ദിച്ചു.കുമരകത്തെ 2 മത്സര വള്ളംകളികൾക്ക് പിന്നാലെ ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ മത്സരം കണ്ടതിന്റെ ആവേശത്തിലാണ് വള്ളംകളി പ്രേമികൾ.
ചുണ്ടനിൽ തുഴക്കാർ കയറി ആർപ്പു വിളി ഉയർന്നതോടെ ഫിനിഷിങ് പോയിന്റിൽ കാണികളും വന്നു നിറഞ്ഞു. കുമരകം ഇനി ജലോത്സവ ടൂറിസ വേദിയാകുകയാണ്.
കുമരകത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലും എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് അടക്കമുള്ളവർക്ക് വള്ളംകളി എപ്പോൾ വേണമെങ്കിലും കാണാം. ഇതിൽ കയറി തുഴയാം. കുമരകത്ത് സ്ഥിരമായി ഫൈബർ ചുണ്ടനുണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]