
ഈരാറ്റുപേട്ട ∙ തേവരുപാറയിൽ തല ഉയർത്തി നിന്ന ജല അതോറിറ്റി ശുദ്ധജല സംഭരണി ഇനി ചരിത്രം. ഈരാറ്റുപേട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ഏറ്റവും വലിയ ജലസംഭരണിയായിരുന്നു തേവരുപാറയിലേത്.
കാലപ്പഴക്കം കൊണ്ടു ചോർച്ചയും ജലസംഭരണിയെ താങ്ങിനിർത്തുന്ന തൂണുകൾക്കുണ്ടായ ബലക്ഷയവും മൂലമാണ് ഇതു പൊളിച്ചു മാറ്റിയത്. 46 വർഷം മുൻപു നിർമിച്ച ജല അതോറിറ്റിയുടെ കീഴിലുള്ള സംഭരണി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊതുമരാമത്ത് പൊളിച്ചത്.
വാഹന സൗകര്യമോ റോഡോ ഇല്ലാതിരുന്ന കാലത്തു മണലും കല്ലുകളുമുൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ തലച്ചുമടായി എത്തിച്ചാണ് ജലസംഭരണി പണിതത്.
മീനച്ചിലാറ്റിൽ ഈലക്കയത്ത് കിണറും അതിനു മുകളിൽ പമ്പ്ഹൗസും സ്ഥാപിച്ച് കാട്ടാമല കാരക്കാട് വഴിയായിരുന്നു തേവരുപാറയിലെ സംഭരണിയിൽ വെള്ളമെത്തിച്ചിരുന്നത്. തുടക്കത്തിൽ തീക്കോയി, തലപ്പലം, ഈരാറ്റുപേട്ട
പഞ്ചായത്തുകളിലായി 800 കണക്ഷനുകളും 180 പൊതുടാപ്പുകളും ഈ പദ്ധതിയിലുണ്ടായിരുന്നു. ഈലക്കയത്തെ പമ്പ് ഹൗസിനും കിണറിനും 2011 ൽ കേടുപാടു സംഭവിച്ചിരുന്നു.
”അമൃത് ജലവിതരണ പദ്ധതിയുടെ പുതിയ ജലസംഭരണി നിർമിക്കുന്നതിനാണു നിലവിലുള്ളതു പൊളിച്ചു നീക്കിയത്.
ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെടുത്തി വെട്ടിപ്പറമ്പ് ജലസംഭരണിയിൽ നിന്ന് ഇവിടെ വെള്ളമെത്തിക്കും. നഗരസഭയിലെ മറ്റു ചെറുകിട
ജലവിതരണ പദ്ധതികൾക്കും ഇവിടെ നിന്നു വെള്ളം നൽകും. നിലവിലുള്ള ഉപഭോക്താക്കൾക്ക് പലയിടങ്ങളിലായി ടാങ്കുകൾ സ്ഥാപിച്ച് വെള്ളമെത്തിക്കും” സുഹ്റ അബ്ദുൽ ഖാദർ (നഗരസഭാധ്യക്ഷ).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]