
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്ത് അനക്സ് കെട്ടിട നിർമാണം പുനരാരംഭിക്കാൻ നടപടിയില്ല.
വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പഞ്ചായത്ത് അനക്സ് കെട്ടിട നിർമാണം പൂർത്തിയാക്കാൻ മോൻസ് ജോസഫ് എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ ഇതുവരെ കെട്ടിടം നിർമാണം പുനരാരംഭിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റി വ്യാപാരികളെ ഒഴിപ്പിച്ചാണ് ഇവിടെ പുതിയ കെട്ടിട
സമുച്ചയം നിർമിക്കാൻ പദ്ധതിയിട്ടത്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്ന് ആദ്യം ഒരു കോടി അനുവദിച്ചിരുന്നു.
കെട്ടിടങ്ങളുടെ തൂണുകളും രണ്ട് നിലയും പൂർത്തിയാക്കി.
പിന്നീട് നിർമാണം മുടങ്ങി . പരാതികൾ ഏറിയതോടെ നിർമാണ പ്രവർത്തികൾക്കായി എംഎൽഎ 20 ലക്ഷം രൂപ കൂടി അനുവദിച്ചു.
ഈ തുക ഉപയോഗിച്ച് കെട്ടിടത്തിന്റെ മുൻവശം ഗ്ലാസ് വർക്കുകളും മറ്റും നടത്തിയതല്ലാതെ കെട്ടിടങ്ങളുടെ മുറികൾ വേർതിരിച്ച് പണികൾ നടത്തിയില്ല. ഇതിനെതിരെ പഞ്ചായത്തും വ്യാപാരികളും പരാതിയുമായി എത്തിയതോടെയാണ് എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം കൂടി അനുവദിച്ചത്.
രണ്ട് ഘട്ടങ്ങളിലായി ഒരു കോടി 20 ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കാൻ 50 ലക്ഷം രൂപ കൂടി വേണ്ടി വന്നത് കണക്കിലെടുത്താണ് വീണ്ടും ഫണ്ട് അനുവദിച്ചത്.
പണികൾ പൂർത്തിയാക്കാൻ വൈകിയതോടെ കെട്ടിടത്തിന്റെ ഉൾവശം നിറയെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം തള്ളിയിരിക്കുകയാണ്.
സമീപമുള്ള പഞ്ചായത്ത് കിണറും മലിനമായ നിലയിലാണ്. പണികൾ സമയബന്ധിതമായി പൂർത്തിയായിരുന്നെങ്കിൽ വർഷങ്ങൾക്ക് മുൻപ് മുറികൾ ലേലം ചെയ്ത് വ്യാപാരികൾക്ക് നൽകാമായിരുന്നു. ഇതിലൂടെ നല്ല വരുമാനം പഞ്ചായത്തിന് ലഭിക്കുമായിരുന്നു.
എന്നാൽ പണികൾ നീണ്ടു പോയതോടെ വൻ വരുമാന നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായിരിക്കുന്നതെന്ന് ജനപ്രതിനിധികൾ പറയുന്നു.
തൂക്ക് സ്ലാബ് തകർന്നുവീണു
മാഞ്ഞൂർ പഞ്ചായത്ത് അനക്സ് കെട്ടിട നിർമാണം പൂർത്തിയാക്കുന്നത് നീണ്ടു പോയതോടെ വർഷങ്ങൾക്കു മുൻപ് കോൺക്രീറ്റ് നടത്തിയ കെട്ടിടത്തിന്റെ തൂക്ക് സ്ലാബ് തകർന്നു.
ഏതാനും ദിവസം മുൻപാണ് സ്ലാബ് തകർന്നു വീണത്. രണ്ടാം നിലയുടെ തൂക്ക് സ്ലാബാണ് തകർന്നു വീണത്. ഈ സമയം താഴെ ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
മഴയും വെയിലും ഏറ്റ് കമ്പികൾ ദ്രവിച്ചാണ് തൂക്കു സ്ലാബിന്റെ ഒരു ഭാഗം താഴേക്ക് പതിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]