കോട്ടയം ∙ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സർഗക്ഷേത്ര 89.6 എഫ്എമ്മിന്റെയും ലുലു മാളിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 15 വൈകിട്ട് 4 ന് കോട്ടയം ലുലു മാളിൽ വച്ചാണ് മത്സരം നടക്കുക. 7 വയസ്സു മുതൽ 10 വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
രണ്ടു മണിക്കൂറാണ് മത്സരത്തിന്റെ സമയം. ചിത്രരചനയ്ക്കുള്ള പേപ്പർ സംഘാടകർ നൽകും.
പെയിന്റിങ്ങിനു ആവശ്യമായ ക്രയോൺസ് / വാട്ടർ കളർ / ഓയിൽ പേസ്റ്റൽ, പാലറ്റുകൾ, ബ്രഷുകൾ എന്നിവ കുട്ടികൾ കൊണ്ടുവരണം.
മത്സരത്തിന്റെ ആരംഭത്തിൽ മത്സര വിഷയം നൽകും. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ എന്നിങ്ങനെയാണ് വിജയികൾക്ക് സമ്മാനത്തുക.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം ലഭിക്കും. റജിസ്ട്രേഷനും തിരിച്ചറിയലിനും വേണ്ടി കുട്ടികളുടെ സ്കൂൾ ഐഡി കാർഡ് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9188354896 എന്ന നമ്പറിൽ ബന്ധപ്പെടുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]