
ചങ്ങനാശേരി ∙ നഗരത്തിൽ ഒരടി മുന്നോട്ടും പിന്നോട്ടുമില്ലാതെ ഗതാഗതക്കുരുക്ക്. എംസി റോഡും വാഴൂർ റോഡും ഇന്നലെ പല സമയങ്ങളിലായി നിശ്ചലം.
കവിയൂർ റോഡിലും ഗതാഗതക്കുരുക്കുണ്ടായി. സെൻട്രൽ ജംക്ഷനും കുരുക്കിലമർന്നു.
അശ്രദ്ധമായ ഡ്രൈവിങ്, അനധികൃത പാർക്കിങ്, വീതിയില്ലാത്ത റോഡുകൾ, ഇടറോഡിലൂടെ അലക്ഷ്യമായി വന്നിറങ്ങുന്ന വാഹനങ്ങൾ, റോഡിനു നടുവിൽ നിർത്തുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും റോഡ് കയ്യേറിയ ഓട്ടോ സ്റ്റാൻഡുകൾ, തകർന്ന റോഡുകൾ തുടങ്ങി ഗതാഗതക്കുരുക്കിനു കാരണങ്ങൾ പലത്. പ്രധാന പോയിന്റുകളിലെല്ലാം സേവനം ഉറപ്പാക്കുന്നതായി ട്രാഫിക് പൊലീസ് അറിയിച്ചു.
വാഴൂർ റോഡ്
∙ പി.പി.ജോസ് റോഡ്, ബവ്റിജസ് റോഡ് തുടങ്ങി 8 ഇട
റോഡുകളാണ് സെൻട്രൽ ജംക്ഷൻ മുതൽ റെയിൽവേ ഭാഗത്ത് മാത്രം വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്നത്. പി.പി.ജോസ് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോഴും വാഴൂർ റോഡിലേക്ക് വാഹനങ്ങൾ ഇറങ്ങി വരുമ്പോഴും കുരുക്ക് പതിവ്.
ഇത് കാരണം സെൻട്രൽ ജംക്ഷൻ സ്തംഭിക്കും. ∙ റെയിൽവേ ജംക്ഷനിൽ റെയിൽവേ മേൽപാലത്തിലെ സമീപന പാത തകർന്നത് കാരണം കുരിശുംമൂട് വരെ കുരുക്കാണ്.
∙ ഒന്നാം നമ്പർ ബസ് സ്റ്റാൻഡിൽ നിന്നു ബസുകൾക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും ഒരു വഴി മാത്രം. ബസുകൾ ഇറങ്ങുമ്പോൾ ഗതാഗതക്കുരുക്ക് പതിവ്.
∙ ഓട്ടോകൾ റോഡിലേക്കിറക്കി പാർക്ക് ചെയ്യുന്നതും വഴിയോര കച്ചവടങ്ങളും അനധികൃത കയ്യേറ്റങ്ങളും ഗതാഗതക്കുരുക്കിനു കാരണം.
പരിഹാരം
∙ പി.പി.ജോസ് റോഡ് ഉൾപ്പെടെയുള്ള ഇടറോഡുകളിൽ ഗതാഗതം വൺവേ സംവിധാനമാക്കണം. ∙ സെൻട്രൽ ജംക്ഷനിലെ സിഗ്നൽ ലൈറ്റിലെ ഗ്രീൻ ലൈറ്റ് സമയം കൂട്ടണം.
∙ റെയിൽവേ മേൽപാലത്തിലെ സമീപന പാത നന്നാക്കണം. ∙ അനധികൃത കയ്യേറ്റങ്ങൾ, റോഡിലേക്കിറക്കി വയ്ക്കുന്ന വ്യാപാരികളുടെ തട്ടുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യണം.
നടപ്പാതകളിലെ കച്ചവടം നിയന്ത്രിക്കണം. ∙ ഓട്ടോകൾക്ക് സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ കൃത്യമായ മാർക്കിങ് ഏർപ്പെടുത്തണം.
∙ സ്റ്റാൻഡിൽ നിന്ന് ഒരേസമയം ഒന്നിലധികം ബസുകൾ ഇറങ്ങി വരുന്നത് നിർത്തലാക്കണം. സ്റ്റാൻഡിനു മുന്നിലെ റോഡിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നതു തടയണം.
എംസി റോഡ്
∙ വാഴൂർ റോഡ്, മാർക്കറ്റ് റോഡ്, കവിയൂർ റോഡ്, ടിബി റോഡ്, എസി റോഡ് തുടങ്ങി പ്രധാന റോഡുകളും 8 ഇടറോഡുകളും എംസി റോഡിലേക്ക് വന്നുചേരുന്നു.
∙ ബൈപാസ് ഒഴിവാക്കി വാഹനങ്ങൾ നഗരത്തിലേക്കെത്തുന്നു.
∙ അനധികൃത കയ്യേറ്റങ്ങൾ കുരുക്കിനു കാരണമാകുന്നു. റോഡ് കയ്യേറി കച്ചവടം വ്യാപകം.
∙ ചില കെഎസ്ആർടിസി ബസുകൾ നിശ്ചയിച്ച സ്ഥലത്ത് നിന്നു മാറി റോഡിൽ നിർത്തി ആളുകളെ കയറ്റിയിറക്കുന്നു.
പരിഹാരം
∙ തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ നഗരത്തിലേക്കു പ്രവേശിക്കാതെ പൊലീസ് ഇടപെട്ട് ബൈപാസ് വഴി തിരിച്ചുവിടുക. ∙ റോഡരികിലെയും നടപ്പാതകളിലെയും അനധികൃത കച്ചവടങ്ങളും കയ്യേറ്റങ്ങളും നിയന്ത്രിക്കുക.
കാൽനടക്കാർക്കു സീബ്രാലൈൻ തുടങ്ങിയ സുരക്ഷയൊരുക്കുക
∙ ഇടറോഡിൽ നിന്നു അലക്ഷ്യമായി വന്നിറങ്ങുന്നവർക്കെതിരെ നടപടിയെടുക്കുക. ∙ തിയറ്ററിനു മുൻപിലെ അനധികൃത പാർക്കിങ്, രാത്രി റോഡ് കയ്യേറുന്ന തട്ടുകടകൾ എന്നിവയ്ക്കെതിരെ നടപടി എടുക്കുക.
റോഡ് കയ്യടക്കി പാർക്കിങ്
എംസി റോഡിൽ എസ്ബി കോളജിനു സമീപം റോഡ് കയ്യടക്കിയുള്ള പാർക്കിങ് അപകടഭീഷണിയാകുന്നു.
സമീപത്തെ അടഞ്ഞ് കിടക്കുന്ന പെട്രോൾ പമ്പിനു മുൻപിലാണ് ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്. വിദ്യാർഥി സംഘടനകളുടെ കൊടിതോരണങ്ങളും യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]