
കുമരകം∙ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒന്നാം വാർഷിക സമ്മേളനം സ്മൃതി സംഗമം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന തുറമുഖം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.
എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് വി കെ ചന്ദ്രഹാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി ചെയർപേഴ്സണും കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ധന്യ സാബു സ്വാഗതവും പറഞ്ഞു.
പൂർവ വിദ്യാർഥി സംഘടന കൺവീനർ കെ. ആർ.
സജയൻ വാർഷിക റിപ്പോർട്ടും ട്രഷറർ രാജു മാത്യു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
സ്കൂളിലെ വിശിഷ്ടാതിഥികളായ എം. വി വിജയരാഘവൻ.
സുകേഷ് കെ ദിവാകർ, എന്നിവരെ ആദരിച്ചു. സമ്മേളന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ച സംഘടന പ്രവർത്തകരായ സി.വി.
പ്രകാശൻ, രാജു മാത്യു, ആയില്യം വിജയകുമാർ, സുകേഷ് കെ ദിവാകരൻ എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി മേഖലാ ജോസഫ്, കുമരകം പഞ്ചായത്ത് അംഗങ്ങളായ വിഎൻ ജയകുമാർ, ദിവ്യ ദാമോദരൻ, സ്കൂൾ ഹയർസെക്കൻഡറി വിഭാഗം ഉപമേധാവി ബിയ ട്രീസ് മരിയ, പിടിഎ പ്രസിഡന്റ് വിഎസ് സുഗേഷ് പ്രിൻസിപ്പൽ, ടീ സത്യൻ പൂർവ വിദ്യാർത്ഥി ജനറൽ കൺവീനർ കെ ജി ബിനു എന്നിവർ സംസാരിച്ചു പി.
എസ്. രഘു നന്ദി പറഞ്ഞു സ്കൂളിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]