
കുറവിലങ്ങാട് ∙ വാഹന പരിശോധനയ്ക്കിടെ ക്രിമിനൽ കേസുകളിലെ പ്രതികളായ ആറുപേരെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് അഞ്ചാംപീടിക കൂരി വീട്ടിൽ ഷാനിജ് (32), തിരുവനന്തപുരം പള്ളിപ്പുറം ഷഫീഖ് മൻസിലിൽ ഷമീർ (25), കുമരകം കവണാറ്റിൻകര ശരണാലയത്തിൽ സച്ചു ചന്ദ്രൻ (26), വൈക്കം ആയാംകുടി മേലേടത്ത് കുഴുപ്പിൽ എം.ബി.അനുരാഗ് (29), വൈക്കം കൊതവറ പുത്തൻചിറയിൽ ആദർശ് മോഹൻദാസ് (23), വൈക്കം ഇടയാഴം ഓണിശേരി അഖിൽ (ലങ്കോ–33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം തോട്ടുവാ ഭാഗത്തായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്നു പരിശോധന നടത്തിയത്. അഖിൽ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ 6 പേരെ കണ്ട് സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്.
അഖിൽ, സച്ചു ചന്ദ്രൻ എന്നിവർ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസിൽ പ്രതികളാണ്. ഇവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന് കൈമാറി.ഷമീറിനെതിരെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]