
വൈക്കം ∙ പെരുമശേരിയുടെ പെരുമ ഉയർത്തി സ്വിം കേരള സ്വിം. ജൂൺ 22നു പെരുമശേരിയിൽ ആരംഭിച്ച സൗജന്യ നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാൻ ആളുകൾ ഏറിയതോടെ പരിശീലകർക്കും ആവേശം. വർധിച്ചുവരുന്ന മുങ്ങി മരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പരിശീലനം ആരംഭിച്ചത്.
കേരള കാർട്ടൂൺ അക്കാദമി ചെയർപഴ്സനും കേരള സർക്കാർ മലയാളം മിഷൻ ഗവേണിങ് ബോഡി മെംബറുമായ കാർട്ടൂണിസ്റ്റ് സുധീർനാഥ്, നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, ഉപാധ്യക്ഷൻ പി.ടി.സുഭാഷ്, ആർട്ട് ഡയറക്ടറും സംവിധായകനുമായ ബിനുരാജ് കലാപീഠം, ഫൊക്കാന കേരള പ്രതിനിധി സുനിൽ പാറയ്ക്കൽ തുടങ്ങിയവർ കുട്ടികളുടെ പ്രകടനം വിലയിരുത്തി. 14 ദിവസം കൊണ്ട് നീന്തൽ പരിശീലിച്ച കുട്ടികൾക്കു സ്വയരക്ഷ മാത്രമല്ല, കായലും കടലും നീന്തിക്കയറാൻ കഴിയുമെന്നു സുധീർനാഥും, കുട്ടികൾ നീന്തലിൽ വൈദഗ്ധ്യം നേടുക മാത്രമല്ല, അവരുടെ സ്വഭാവ രൂപീകരണത്തിലും മാറ്റങ്ങൾ വന്നതായി രക്ഷിതാക്കളും പറഞ്ഞു.
പദ്ധതി തുടർന്നു കൊണ്ടുപോകാൻ ശ്രമം നടത്തുമെന്നു നഗരസഭ അധ്യക്ഷ പ്രീത രാജേഷ്, ഉപാധ്യക്ഷൻ പി.ടി.സുഭാഷ് എന്നിവർ പറഞ്ഞു.
മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നു സംസ്ഥാന കോഓർഡിനേറ്റർ സുനിൽ പാറയ്ക്കൽ പറഞ്ഞു. മൈൽ സ്റ്റോൺ സെക്രട്ടറി ഡോ.
ആർ.പൊന്നപ്പൻ, മെംബർ കെ.കെ.ഗോപിക്കുട്ടൻ, സ്വിം കേരള സ്വിം വൈക്കം കോഓർഡിനേറ്റർ ഷിഹാബ് സൈനു, പിആർഒ രാഖി, മൈൽ സ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് വി.എസ്.ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]