
കൂട്ടിക്കൽ ∙ കാവാലി വ്യൂ പോയിന്റിൽ മാലിന്യം തള്ളി. രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.
ഒടുവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തു. ഇന്നലെ രാവിലെ മുതലാണ് വ്യൂ പോയിന്റിൽ മാലിന്യങ്ങൾ കാണപ്പെട്ടത്.
ചാക്കിൽ കെട്ടി തള്ളിയ മാലിന്യം നായ്ക്കൾ കടിച്ചുവലിച്ചു ഇതോടെ സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ളവ റോഡരികിൽ നിരന്നു. രൂക്ഷമായ ദുർഗന്ധവും വമിച്ചു.‘എന്റെ നാട് കൂട്ടിക്കൽ ’ എന്ന വാട്സാപ് ഗ്രൂപ്പ് വഴി പ്രദേശവാസികൾ വിവരം പങ്ക് വച്ചതോടെ ഉടൻ തന്നെ നടപടി സ്വീകരിച്ച് പഞ്ചായത്ത് അധികൃതരും മാതൃകയായി.
മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.
പക്ഷേ, ശാന്തസുന്ദരമായ ഇൗ സ്ഥലത്ത് മാലിന്യം തള്ളിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഖലയിൽ വിജനമായ പ്രദേശത്ത് മാലിന്യം തള്ളൽ വ്യാപകമാണെങ്കിലും ആളുകൾ കൂടുന്ന കാവാലി വ്യൂ പോയിന്റ് പോലെയുള്ള സ്ഥലത്ത് മാലിന്യം തള്ളുന്നത് അപൂർവമാണ്.
ഇതിനെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമായി. കൂട്ടിക്കൽ – ചോലത്തടം റൂട്ടിൽ കാവാലി വ്യൂ പോയിന്റിൽ മനോഹരമായ മലനിരകളുടെ കാഴ്ച കാണാനും വിശ്രമിക്കാനും ആളുകൾ എത്താറുണ്ട്.
അതുകൊണ്ട് തന്നെ ഇതുപോലെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]