
വിദ്യാർഥികളെ അനുമോദിക്കൽമാറ്റി:
എരുമേലി ∙ ഐഎൻടിയുസി മണ്ഡലം കമ്മിറ്റി ഇന്നു 2.30ന് കണ്ണന്താനം ബിൽഡിങ്ങിൽ നടത്താനിരുന്ന, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി മണ്ഡലം പ്രസിഡന്റ് ബിനോയി ഇലവുങ്കൽ അറിയിച്ചു.
ഡിസൈൻ എൻജിനീയർ
കോട്ടയം ∙ ജില്ലാ നിർമിതി കേന്ദ്രത്തിൽ ഡിസൈൻ എൻജിനീയർ തസ്തികയിലേക്ക് ആർക്കിടെക്ചർ / ആർക്കിടെക്ചർ എൻജിനീയറിങ്ങിൽ ഡിഗ്രിയും 5 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 വരെ അപേക്ഷിക്കാം.
ഫോൺ: 9496325478.
അധ്യാപക നിയമനം
കോട്ടയം ∙ സിഎംഎസ് കോളജിൽ സുവോളജിയിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. പിഎച്ച്ഡി / നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ അധ്യാപക പാനലിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ 18നു 10നു സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 94463 91943.
നെടുംകുന്നം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 14നു രാവിലെ 10നു നടക്കും.
ഫോൺ: 9447805826.
കാവുസംരക്ഷണ ധനസഹായം
കോട്ടയം ∙ ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 2025-26 വർഷത്തിൽ ജില്ലയിൽ കാവുസംരക്ഷണത്തിനുള്ള ധനസഹായം ലഭിക്കുന്നതിനും വനമിത്ര അവാർഡിന് പരിഗണിക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ എന്നിവർക്ക് 31നു മുൻപായി kerala.forest.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം.
ഫോൺ: 0481 2310412.
വടംവലി ചാംപ്യൻഷിപ്
പാലാ ∙ ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടത്തുന്ന ജില്ലാ വടംവലി ചാംപ്യൻഷിപ് 19നു സെന്റ് തോമസ് കോളജിൽ നടക്കും. പങ്കെടുക്കുന്ന ടീമുകൾ 17നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം.
ഫോൺ: 9544033762, 8086688807.
സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സ്
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 29 മുതൽ സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സിൽ സൗജന്യ പരിശീലനം നൽകുന്നു. ജില്ലയിലെ തൊഴിൽരഹിതരായ 18–45 വയസ്സിന് ഇടയിലുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. ബാങ്ക് വായ്പ ലഭിക്കുന്നതിന് സാങ്കേതിക സഹായവും നൽകും.
റജിസ്ട്രേഷന് ഫോൺ: 0481 2303307.
മെഡിക്കൽ ക്യാംപ്
വൈക്കം ∙ തോട്ടകം ജാഗ്രതാ മിഷൻ നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും വൈദ്യപരിശോധനയും നാളെ 9 മുതൽ 1വരെ ജാഗ്രതാ മിഷൻ ഹാളിൽ നടത്തും. ഡോ.
ഡി.എസ്.ധീരജ്, ഡോ. വി.എ.രാഹുൽ എന്നിവർ ക്യാംപിന് നേതൃത്വം നൽകുമെന്ന് ഡയറക്ടർ ഫാ.ആന്റണി കോലഞ്ചേരി അറിയിച്ചു.
വൈദ്യുതി മുടക്കം
ചങ്ങനാശേരി ∙ ഡൈൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മന്നത്തുകടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെയും അമ്പലക്കോടി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]