
കോട്ടയം ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ 50–60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശും.
അധ്യാപക ഒഴിവ്
കടുത്തുരുത്തി∙ ഞീഴൂർ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-26 അധ്യയന വർഷം ജർമൻ അധ്യാപക ഒഴിവിലേക്ക് നിയമനത്തിനായി അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും അനുബന്ധരേഖകളും [email protected] എന്ന ഇമെയിൽ വിലാസത്തിൽ 17നു മുൻപായി അയയ്ക്കണം.
വെൺകുറിഞ്ഞി ∙ എസ്എൻഡിപി സ്കൂളിൽ കംപ്യൂട്ടർ സയൻസ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 17 ന് 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫിസിൽ ഹാജരാകണം.
ഏഴാച്ചേരി ∙ എൻഎസ്എസ് ഗവ. എൽപി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നതിനു 16നു രാവിലെ 10.30നു കൂടിക്കാഴ്ച നടത്തും. പിഎസ്സി റാങ്ക് പട്ടികയിലുള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുമായി എത്തണം.
ഈരാറ്റുപേട്ട ∙ മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 99610 88888. Email:[email protected]
കുമരകം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (സീനിയർ), ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് സ്കൂൾ ഓഫിസിൽ എത്തണം.
ശ്രീകണ്ഠമംഗലം∙ ഗവ. എൽപി സ്കൂളിൽ താൽക്കാലിക അധ്യാപിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണം. 9496413281.
കൈപ്പുഴ∙ സെന്റ് ജോർജ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഇ.ഡി, ഇംഗ്ലിഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 11ന് സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം. 04812711387, 9447259294.
ഗെസ്റ്റ് അധ്യാപകർ
കോട്ടയം ∙ എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊളിറ്റിക്കൽ സയൻസ് (ജൂനിയർ–പ്രിൻസിപ്പൽ), ഇക്കണോമിക്സ് (സീനിയർ), ഹിന്ദി (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), ഇംഗ്ലിഷ് (ജൂനിയർ) എന്നിവയിലാണ് ഒഴിവ്. ഉദ്യോഗാർഥികൾ 16ന് 10ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 7736936001.
റീൽസ് മത്സരം
കോട്ടയം ∙ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് പൊതുജനത്തിൽ നിന്ന് റീൽസ് മത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു. ഇന്നാണ് എൻട്രികൾ അയയ്ക്കേണ്ട അവസാന ദിവസം. വിവരങ്ങൾക്ക്– വെബ്സൈറ്റ്: sjd.kerala.gov.in
അപേക്ഷാ ഫോം
കാണക്കാരി ∙ ഗ്രാമപ്പഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോമുകൾ വാർഡ് മെംബർമാരുടെ പക്കൽ നിന്നും ഗ്രാമപ്പഞ്ചായത്ത് ഓഫിസിൽ നിന്നും ലഭിക്കും. അപേക്ഷകൾ ഇന്ന് 4വരെ വരെ നൽകാം.
ലൈബ്രേറിയൻ
മറ്റക്കര ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് താൽക്കാലിക ഒഴിവ്. യോഗ്യത: ഗവ. അംഗീകൃത ലൈബ്രറി സയൻസ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് / ബിഎൽഐഎസ്സി. താൽപര്യമുള്ളവർ 17ന് 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ: 8547005081.
ട്രേഡ്സ്മാൻ
കടുത്തുരുത്തി ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നാളെ രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
വൈദ്യുതി മുടക്കം
പൊൻകുന്നം ∙ ദേശീയപാതയിൽ 20-ാം മൈൽ മുതൽ കുന്നുംഭാഗം വരെ ഇന്നു രാവിലെ 9നും 12നുമിടെയും കത്തലാങ്കൽപ്പടി, താവൂർ, പൈനുങ്കൽപ്പടി, ആർപിഎസ്., ഗ്രാമദീപം, മൂങ്ങത്ര, കരിമുണ്ട, കാരിപ്പൊയ്ക ഭാഗങ്ങളിൽ ഉച്ചകഴിഞ്ഞും ഭാഗികമായും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ മാടത്തരുവി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ ഇല്ലിമൂട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും വഴീപ്പടി ട്രാൻസ്ഫോമർ പരിധിയിൽ 10 മുതൽ 2 വരെയും പെരുമ്പനച്ചി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫിസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ റെഡ് സ്ക്വയർ, മൈത്രി സദനം, മന്നം നഗർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ ആശാഭവൻ, കാറ്റാടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും വെള്ളേക്കളം, യൂദാപുരം, ശാസ്താങ്കൽ, മുളയ്ക്കാംതുരുത്തി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
രാമപുരം ∙ മരങ്ങാട്, മഞ്ചാടിമറ്റം, മരങ്ങാട് വളവ്, ഗാന്ധിപുരം, വിശ്വാസ് ഫാക്ടറി, ആശ്വാസ് ഫുഡ്സ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും കന്റീൻ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ∙ കുഴുപ്പള്ളി, മന്നം, മലയിഞ്ചിപ്പാറ, പാതാമ്പുഴ, മുരിങ്ങപുരം ഭാഗം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ∙ പഴമയിൽ, തവളക്കുഴി, പാണ്ഡവം, കിഴക്കേനട, വടക്കേനട, പുളിങ്ങാപ്പള്ളി, ഗ്ലോബ്, പ്രിയാ ഗ്യാസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ കണ്ടൻചിറ, ചപ്പാത്ത്, നിഷ്കളങ്ക, താന്നിക്കപ്പടി, തൂത്തൂട്ടി, തണ്ടാശേരി, ക്ലാമറ്റം, പറമ്പുകര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ മൈക്രോ, കംപോസ്റ്റ്, അനർട്ട്, വെട്ടിക്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ മാടപ്പാട്, ശാന്തിഗിരി, ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മക്രോണി, മക്രോണി ജംക്ഷൻ, മലകുന്നം, ഉദിക്കാമല, എള്ളുകാല എസ്എൻഡിപി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ജലവിതരണം മുടങ്ങും
പാറത്തോട് ∙ പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ വലിയകയം പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ 17 വരെ പാറത്തോട് പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം മുടങ്ങുമെന്നു അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
മുണ്ടക്കയം ∙ പാറത്തോട് പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മുതൽ 17 വരെ ജലവിതരണം മുടങ്ങും.
ചങ്ങനാശേരി ∙ പട്ടത്തിമുക്ക് ബൈപാസ് റോഡിലെ ജലഅതോറിറ്റി പൈപ്പിന്റെ അറ്റകുറ്റപ്പണി, കല്ലിശേരി ജലശുദ്ധീകരണശാലയിൽ പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കൽ എന്നീ ജോലികൾ നടക്കുന്നതിനാൽ 14 വരെ ചങ്ങനാശേരി നഗരസഭയിലെ മലയിൽക്കുന്ന്, എസി റോഡ്, ടൗൺ, മാർക്കറ്റ്, പുഴവാത്, പെരുന്ന, കുറിച്ചി പഞ്ചായത്ത്, പായിപ്പാട് പഞ്ചായത്തിലെ പൂവം എന്നിവിടങ്ങളിൽ പൂർണമായും വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഡ്രൈവർ നിയമനം
വെളിയന്നൂർ ∙ പഞ്ചായത്തിൽ ഹരിതകർമസേന പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഡ്രൈവർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരു വർഷത്തേക്കാണ് നിയമനം. 17നകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം. യോഗ്യരായവർക്ക് 21നു 11ന് അഭിമുഖം നടത്തും. ഫോൺ: 94956 92532.
അഡ്മിഷൻ
വെള്ളൂർ ∙ എംജി യൂണിവേഴ്സിറ്റിയുടെ കീഴിൽ RCI അംഗീകാരത്തോടെ പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ് കോളജ് ഓഫ് സ്പെഷൽ എജ്യുക്കേഷനിൽ രണ്ടുവർഷ ബിഎഡ്, ഡിഎഡ് കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9443948745, 7511141833.