
ലോക ഹോമിയോപ്പതി ദിനാചരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ്മിഷനും ചേർന്ന് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ചൊവ്വാഴ്ച ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ലോക ഹോമിയോപ്പതി ദിനാചരണം നടത്തുന്നു. ഇതിനോടനുബന്ധിച്ചു പൊതുസമ്മേളനം, ബോധവൽക്കരണ ക്ലാസ്സുകൾ, സൗജന്യരക്തപരിശോധന, ഫിസിയോതെറാപ്പി, സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാംപുകൾ എന്നിവ ഉണ്ടായിരിക്കും.
വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടു വേലിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എ.എൽ.എ. രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയിൽ ജില്ലാ-ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്നു. ‘ആർത്തവവിരാമം-അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ഡോ.അശ്വതി ബി.നായർ, ‘ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യാലിറ്റി പ്രോജക്റ്റുകളെക്കുറിച്ച് ഡോ.അപ്പു ഗോപാലകൃഷ്ണൻ, ‘ലഹരിവിരുദ്ധ ബോധവൽക്കരണം’ കെ.എ.നവാസ് (സിവിൽ എക്സൈസ് ഓഫീസർ, പൊൻകുന്നം) എന്നിവർ ക്ലാസ്സുകൾ നയിക്കുന്നു.
സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് രജിസ്ട്രേഷൻ 9.30 ന് ആരംഭിക്കും
മെഡിക്കൽ ക്യാംപുകൾ.
1. ജനറൽ ക്യാംപ്
2. ശിശുരോഗ വിഭാഗം
3. അലർജി&ആസ്തമ
4. മസ്കുലോ സ്കെലിറ്റൽ വിഭാഗം
5. സ്ത്രീ രോഗ വിഭാഗം