മണർകാട്∙ മണർകാട് സെന്റ് മേരീസ് കോളജ് ചരിത്ര ഗവേഷണ വിഭാഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിന് കോളജ് മാനേജർ. റവ.
ഫാ. സനോജ് കുര്യൻ കരോട്ടെ കുറ്റ് അധ്യക്ഷത വഹിച്ചു.
വിശിഷ്ടാതിഥികളെ കോളജ് പ്രിൻസിപ്പൽ പ്രഫ. സനീജ് എം.
സാലു സ്വാഗതം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ശാസ്ത്രത്തിന്റെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ചരിത്ര ഗവേഷണ വിഭാഗത്തിന് പ്രസക്തി ഉണ്ടെന്ന് മന്ത്രി നിരീക്ഷിച്ചു.
പ്രസ്തുത യോഗത്തിൽ കോളജ് മാനേജർ, പ്രശസ്ത ചരിത്ര ഗവേഷകനും ചിന്തകനും ആയ ഡോ.
സെബാസ്റ്റ്യൻ ജോസഫിനെ ഉപഹാരം നൽകി ആദരിച്ചു. ചരിത്രഗവേഷണ വിഭാഗത്തിന്റെ ആദ്യത്തെ ഗവേഷണ മാർഗദർശി ആയ ഡോ.
മൊയ്തീൻ സി ക്ക് ഉപഹാരം സമ്മാനിച്ചു.
ചരിത്ര ഗവേഷവിഭാഗത്തിന് മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ്, മുൻ പ്രിൻസിപ്പൽ കെ. എം.
വർഗ്ഗീസ്, ഡോ. മൈക്കൽ തരകൻ (കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും, മുൻ ചെയർമാൻ കെ.സി.
എച്ച്. ആർ., സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റ് സ്റ്റഡീസ്, ചെയർ പേഴ്സൺ) മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ ട്രസ്റ്റി സ്കറിയാച്ചൻ പള്ളത്ത് എന്നിവർ വിജയാശംസകൾ നേർന്നു.
കോളജ് സെക്രട്ടറി ബെന്നി ടി. ചെറിയാൻ ഉദ്ഘാടനയോഗത്തിന് കൃതജ്ഞ പറഞ്ഞു.
തുടർന്ന് ചരിത്രഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടന പ്രഭാഷണത്തിൽ “Trade and Daily Life in a Port City Kochi” എന്ന വിഷയത്തിൽ പ്രഫ. ഡോ.മൈക്കൽ തരകൻ സംസാരിച്ചു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

