ചങ്ങനാശേരി ∙ പാടശേഖരങ്ങളിൽ രണ്ട് മാസം ഇനി വിളവെടുപ്പിന്റെ നാളുകൾ. പറാൽ, ഓടേറ്റി പാടശേഖരങ്ങളിലെ കൊയ്ത്ത് അവസാനഘട്ടത്തിലാണ്.
നീലംപേരൂർ, വാലടി, മുളയ്ക്കാംതുരുത്തി ഭാഗങ്ങളിൽ ഈ മാസം അവസാനത്തോടെ കൊയ്ത്ത് നടക്കും. ചിലയിടങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്.
പൂവത്ത് തൊള്ളായിരം കിഴക്ക്– പടിഞ്ഞാറ്, എട്ട്യാകരി, കൈപ്പുഴാക്കൽ തുടങ്ങിയ പായിപ്പാട് പഞ്ചായത്തിലെ പാടശേഖരങ്ങളിൽ ഏപ്രിൽ 10നു മുൻപായി കൊയ്ത്ത് ആരംഭിക്കും. കൊയ്ത്ത് യന്ത്രങ്ങൾക്ക് ഇത്തവണ 2100 – 2200 നിരക്കാണ് മണിക്കൂറിനു ഈടാക്കുന്നതെന്ന് കർഷകർ പറയുന്നു.
കർഷകർക്ക് സർക്കാർ നൽകുന്ന കൈകാര്യ ചെലവ് വർധിപ്പിക്കാത്തത് ദുരിതമാണെന്നും കർഷകർ പറയുന്നു.
ഉൽപ്പാദന ചെലവും രാസവളങ്ങളുടെയും വില വർധിച്ച സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. വേനൽമഴ പെയ്യുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.
കനത്ത മഴ പെയ്താൽ നെൽച്ചെടികൾ വീഴാൻ ഇട നൽകും.
തുടർച്ചയായി മഴ പെയ്താൽ നെല്ല് കിളിർക്കും.
പാടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ താഴാനും മഴ കാരണമാകും. മഴ പെയ്താൽ ഒരേക്കർ കൊയ്യാൻ മൂന്ന് മണിക്കൂർ വേണ്ടി വരും.
കനത്ത ചൂടും പ്രതിസന്ധിയാണ്. ഉൽപാദനം കുറയാൻ കാരണമാകും.
പ്രതിസന്ധികളുണ്ടെങ്കിലും ഇത്തവണ സമയബന്ധിതമായി കൊയ്ത്തും നെല്ല് സംഭരണവും പൂർത്തിയാകുമെന്ന് പ്രതീക്ഷയിലാണ് കർഷകർ.
കാറ്റിൽ നെല്ല് വീഴുന്നു
കൊയ്യാറായ പാടങ്ങളിൽ വ്യാപകമായി നെൽച്ചെടികൾ വീഴുന്നതും ആശങ്കയുണ്ടാക്കുന്നു. കനത്ത കാറ്റിൽ മുളയ്ക്കാംതുരുത്തി, വാലടി ഭാഗങ്ങളിൽ കനത്ത നെൽച്ചെടികൾ കൂട്ടത്തോടെ വീണു.
യന്ത്രത്തിനു കൊയ്തെടുക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നത് കൂലിച്ചെലവ് ഇരട്ടിയാക്കും.
നഗരസഭാപരിധിയിലെ നെൽക്കൃഷിയിൽ വൻ ഇടിവ്.
കഴിഞ്ഞ വർഷം 81.06 ഹെക്ടറിലുണ്ടായിരുന്ന നെൽക്കൃഷി ഇത്തവണ 20 ഹെക്ടറിലേക്ക് ചുരുങ്ങി. പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന കുട്ടനാടൻ കർഷകർ ഇത്തവണ കൃഷി നടത്താൻ എത്തിയില്ല.
കൂടാതെ കൃഷിയിടം തരിശിടാൻ പലരും ആഗ്രഹിക്കുന്നതും നെൽക്കൃഷിയിലെ ഇടിവിനു കാരണമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

