കോട്ടയം∙ ഭിന്നശേഷിക്കാരനായ വയോധികനെ അയ്മനം പഞ്ചായത്ത് ഓഫിസിന് മുൻപിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ആരോഗ്യനില മോശമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റി. ഊന്നുവടി ഉൾപ്പെടെയാണ് വയോധികനെ ഇവിടെ കിടക്കുന്ന നിലയിൽ കണ്ടത്.
കൊണ്ടുവന്നു കിടത്തിയതിനു ശേഷം ഒപ്പമുണ്ടായിരുന്നവർ കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഏകദേശം 75 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹം സംസാരിക്കുന്നില്ല. പൊതുപ്രവർത്തകരായ ടി.ഡി.പ്രസന്നൻ, പ്രദീപ്, രാജേഷ് എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയത്.
കോട്ടയം വെസ്റ്റ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

