ചങ്ങനാശേരി ∙ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളാണ് ആശുപത്രി പരിസരം കയ്യടക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തിന്റെ മുൻപിലും കുട്ടികളുടെ വിഭാഗത്തിന്റെയും മുൻപിലുമാണ് കൂടുതൽ നായ്ക്കളുള്ളത്.
രോഗികളും കൂട്ടിരിപ്പുകാരും പേടിയോടെയാണ് നടക്കുന്നത്. വാഹനങ്ങളിൽ എത്തുന്നവർക്ക് നേരെ നായ്ക്കൾ കുരച്ച് കൊണ്ട് ഓടി വരും.
രോഗികൾക്ക് ആഹാരവുമായി എത്തുന്നവരുടെ പിന്നാലെയും നായ്ക്കൾ കൂടും.
മുൻപ് അത്യാഹിത വിഭാഗത്തിനകത്തു തെരുവുനായ കയറിയ സംഭവമുണ്ടായിട്ടുണ്ട്. ആശുപത്രി വികസന സമിതിയിൽ തെരുവുനായ പ്രശ്നം ചർച്ചയായെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.
ആശുപത്രി അധികൃതർ മുൻപ് പരാതി നൽകിയിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

