ഹിന്ദി അധ്യാപക ഒഴിവ്
വിഴിക്കത്തോട് ∙ ചേനപ്പാടി ആർവി ഗവ. വിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവുണ്ട്.
14നു രാവിലെ 10നു നടക്കുന്ന ഇന്റർവ്യൂവിൽ കെ–ടെറ്റ് 3 ഉള്ളവർക്കു പങ്കെടുക്കാം.
കർഷക പഠന പരിപാടി 14ന്
എലിക്കുളം ∙ കൃഷിഭവൻ അഗ്രികൾചർ ടെക്നോളജി മാനേജ്മെന്റുമായി സഹകരിച്ച് ‘നൂതന ഫലവർഗ വിളകൾ: അറിയേണ്ടവ’ എന്ന വിഷയത്തിൽ കർഷക പഠന പരിപാടി നടത്തും. 14നു രാവിലെ 10ന് ഇളങ്ങുളം എസ്എൻഡിപി ഹാളിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി ഉദ്ഘാടനം ചെയ്യും.
റജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 70256 13229.
സീറ്റൊഴിവ്
മുട്ടുചിറ ∙ മുട്ടുചിറ എച്ച്ജിഎം സ്കൂൾ ഓഫ് നഴ്സിങ്ങിൽ മൂന്നു വർഷ ജനറൽ നഴ്സിങ്ങിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
ഫോൺ – 9497222620. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]