മുണ്ടക്കയം ∙ അപകട വളവിലെ ക്രാഷ് ബാരിയർ ഇടിച്ചു തകർന്നിട്ട് 4 മാസം.
അറ്റകുറ്റപ്പണി നടത്തി ക്രാഷ് ബാരിയർ ബലപ്പെടുത്താൻ ഇനിയും നടപടിയില്ല. ദേശീയപാതയിൽ മരുതുംമൂട് 36–ാം മൈലിലെ കൊടും വളവിലാണു മിനി ബസ് ഇടിച്ചു കയറി ക്രാഷ് ബാരിയർ തകർന്നത്.
വലിയ അപകടത്തിൽ നിന്നു യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ക്രാഷ് ബാരിയർ വേർപെട്ട
നിലയിലാണ്. ഇതിനു ശേഷവും ഇവിടെ 3 അപകടങ്ങൾ നടന്നു. ക്രാഷ് ബാരിയർ തകർന്ന ഭാഗത്തുനിന്നു മാറിയാണ് പിന്നീട് വാഹനങ്ങൾ ഇടിച്ചതെന്നതിനാൽ വലിയ ദുരന്തങ്ങൾ വഴിമാറി.
അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപെടുന്ന സ്ഥലമായിട്ടും ക്രാഷ് ബാരിയർ നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. ശബരിമല തീർഥാടന കാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അറ്റകുറ്റപ്പണി നടത്താൻ എത്രയും വേഗം നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

