കടുത്തുരുത്തി ∙ തോട്ടിൽ നിന്നും ഹിറ്റാച്ചി ഉപയോഗിച്ച് ചെളി കോരി ബണ്ടിലിട്ടതോടെ മാന്നാർ തെക്കുംപുറം പാടശേഖരത്തിന്റെ പാളിത്ര ഭാഗത്ത് 80 മീറ്ററോളം ബണ്ട് തകർന്നതിനു പിന്നാലെ പലയിടത്തും ബണ്ടിന്റെ സംരക്ഷണ ഭിത്തി ഇരുന്നു തുടങ്ങി. കടുത്തുരുത്തി പഞ്ചായത്ത് 19–ാം വാർഡിലെ 200 ഏക്കർ വരുന്ന മാന്നാർ തെക്കുംപുറം പാടശേഖരത്തിന്റെ പുറം ബണ്ടാണ് പലയിടത്തും തകർന്നത്.
ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ചാണ് കാന്താരികടവ് പാലം മുതൽ താഴേക്കു തോട് ആഴം കൂട്ടൽ നടന്നത് . കൽക്കെട്ടിനു സമീപത്തു നിന്നും ആഴത്തിൽ െചളി നീക്കി ബണ്ടിൽ വച്ചതോടെ കൽക്കെട്ടു ഇടിഞ്ഞു താഴുകയായിരുന്നു.
പരാതി ഉയർന്നതോടെ പണി നിർത്തി. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും ബണ്ടിന്റെ കൽക്കെട്ട് താഴ്ന്ന് തുടങ്ങി.
തോട്ടിൽ നിന്നും ഹിറ്റാച്ചിക്ക് കോരിയെടുത്ത ചെളിയുടെ ഭാരം മൂലമാണ് ബണ്ട് തകരാൻ ഇടയായതെന്ന് ഇതിനിടയിൽ ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റിപ്പോർട്ട് നൽകി.
ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തന്നെ ഈ പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി കർഷകരുമായി കൂടിയാലോചിക്കാതെ തോട് താഴ്ത്തൽ നടത്തുകയായിരുന്നു.കൽക്കെട്ടും ബണ്ടും തകർന്നു വീണ സ്ഥലത്ത് തെങ്ങിൻ തടി കൊണ്ട് ഏരി താഴ്ത്തി താൽക്കാലിക ബണ്ട് നിർമിച്ചു നൽകാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം . … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]