അയർക്കുന്നം ∙ ഒറവയ്ക്കൽ കവലയിലെ ട്രാൻസ്ഫോമറിന്റെ മീറ്റർ ബോക്സിന് തീപിടിച്ചു, നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാത്രി 9നായിരുന്നു സംഭവം. ഷോർട്ട് സർക്കീറ്റാണ് തീപടരാൻ കരണമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.
ആദ്യം ട്രാൻസ്ഫോമറിന്റെ സമീപത്തെ ലൈനിലും തുടർന്നു മീറ്റർ ബോക്സിനുമാണ് തീപിടിച്ചത്. തീ കത്തുന്നത് കവലയിൽ നിന്നിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു.
ജില്ലാ പഞ്ചായത്തംഗം റെജി എം.ഫിലിപ്പോസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ച് നിയന്ത്രണ വിധേയമാക്കാൻ ശ്രമം നടത്തി.
ഇതിനിടയിൽ പാമ്പാടി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അരമണിക്കൂർ കൊണ്ടാണു തീ നിയന്ത്രണവിധേയമാക്കിയത്. ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]