പറാൽ ∙ വെള്ളം കയറ്റിയ പാടശേഖരം നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പിച്ചില്ലുകളും ; നിലമൊരുക്കാൻ ഇനി എങ്ങനെ പാടത്തേക്ക് ഇറങ്ങും ?.. ഓടേറ്റി പാടശേഖരത്തിലെ കർഷകരുടെ ആശങ്കയാണിത്.
പറാൽ – കുമരങ്കരി റോഡിൽ ഓടേറ്റി പാടശേഖരത്തിലാണ് ഡയപ്പറും കുപ്പിച്ചില്ലുകളടക്കമുള്ള മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. അന്നമൂട്ടുന്നവരോട് കാട്ടുന്ന ക്രൂരതയാണ് പാടത്ത് മാലിന്യം തള്ളുന്നതെന്ന് കർഷകർ പറയുന്നു.
നിലം ഒരുക്കാൻ തുടങ്ങുമ്പോഴാണ് കർഷകർ ദുരിതമനുഭവിക്കുക.
പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി പലയിടത്തായി മാലിന്യം തള്ളിയിട്ടുണ്ട്. മുൻപ് കുപ്പിച്ചില്ലുകളും ട്യൂബ് ലൈറ്റുകളും കാലിൽ തറച്ച് കർഷകരിൽ പലരുടെയും കാലിനു പരുക്കേറ്റിട്ടുണ്ട്.
വഴിവിളക്കുകളില്ലാത്തതിനാൽ രാത്രിയാണ് വ്യാപകമായി മാലിന്യം തള്ളുന്നത്.
നടപടി വേണമെന്ന് കർഷകർ
മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. പ്ലാസ്റ്റിക് ചാക്കുകൾ പരിശോധിച്ചാൽ ഉടമസ്ഥരെ സംബന്ധിച്ച വിവരമുള്ള ബില്ലുകളും മറ്റും ലഭിക്കും.
ഇവരെ കണ്ടെത്തി പിടികൂടണം, കനത്ത പിഴയീടാക്കണം. രാത്രി ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന ക്യാമറകൾ റോഡിൽ സ്ഥാപിക്കണം. റോഡിനു ഇരുവശവും സൗന്ദര്യവൽക്കരണം നടപ്പാക്കി മാലിന്യമുക്തമാക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]