
മുണ്ടക്കയം ∙ കയറ്റം കയറുന്നതിനിടയിൽ നിന്നുപോയ ലോറി പിന്നിലേക്കുരുണ്ട് തലകീഴായി മറിഞ്ഞു. വാഹനത്തിൽ നിന്നു പുറത്തിറങ്ങി നിന്ന ഡ്രൈവർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 3.45ന് കണ്ണിമല അപകട വളവിലാണ് സംഭവം.
ഒരാഴ്ചയ്ക്കിടെ ഇവിടെ നടന്ന രണ്ടാമത്തെ അപകടമാണിത്.കൊല്ലത്തുനിന്നു മുണ്ടക്കയം ഭാഗത്തേക്ക് കശുവണ്ടിത്തോട് കയറ്റി എത്തിയ ലോറി വളവിനു ശേഷമുള്ള കയറ്റത്തിൽ നിന്നുപോകുകയായിരുന്നു.
ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം ഡ്രൈവർ പുറത്തിറങ്ങി ടയറുകളുടെ പിന്നിൽ തടസ്സം വച്ചു.
എന്നാൽ ഈ സമയത്ത് ലോറി പിന്നിലേക്കുരുണ്ട് നീങ്ങി വട്ടം മറിയുകയായിരുന്നെന്ന് ഡ്രൈവർ അൻസാർ പറയുന്നു. അപകടത്തിൽ പരിയാരത്തുകുന്നേൽ രഞ്ജിയുടെ വീടിന്റെ മതിൽ തകർന്നു.
ഈ സമയം മറ്റു വാഹനങ്ങളൊന്നും റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം വഴിമാറി.
കഴിഞ്ഞ 5ന് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം ഉണ്ടായിരുന്നു. ഇറക്കത്തിൽ നിയന്ത്രണം വിട്ട
ബസ് സമീപത്തെ തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. മണ്ഡല മകര വിളക്ക് കാലത്ത് ഉൾപ്പെടെ ഒട്ടേറെ അപകടങ്ങൾ സംഭവിക്കുന്ന ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടും അപകടങ്ങൾ കുറയുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]