
ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും.
വൈദ്യുതി മുടക്കം
ഈരാറ്റുപേട്ട
∙ കളത്തൂക്കടവ്, വെട്ടിപ്പറമ്പ്, തെളിയാമറ്റം, ചകിണിയാംതടം, ഹിമാ മിൽക്ക്, തലപ്പലം, ഓലായം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ∙ ചെറുവള്ളിക്കാവ്, കുറ്റിക്കൽ കണ്ടം, കുറ്റിക്കൽ ചർച്ച്, വത്തിക്കാൻ, കല്ലേപ്പുറം, ഇല്ലിമറ്റം, ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ പത്താഴക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഒന്ന് മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ പൂവത്തുംമൂട്, നടുക്കുടി, ചമയംകര, ചമയംകര ടവർ, ചോറാട്ടിൽപടി മിൽ, കല്ലിട്ടനട ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ മംഗലം, വല്യൂഴം, കാർഡിഫ് ഹോസ്പിറ്റൽ, എംഐ എസ്റ്റേറ്റ്, പഴയിടത്തു പടി, കിഴക്കേടത്തുപടി, പണിക്കമറ്റം, പാരഗൺ പടി, ഇടപ്പള്ളി, പാടത്ത് ക്രഷർ, കുറ്റിയക്കുന്ന്, പത്തായക്കുഴി, കടുവാക്കുഴി, എരുമപ്പെട്ടി, ഈസ്റ്റേൺ, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ കളപ്പുരയ്ക്കൽപ്പടി, പൊടിമറ്റം, അരീപ്പറമ്പ് സ്കൂൾ, പാത്രപാങ്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ കോഴിമല, നടുവത്തുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
തലയോലപ്പറമ്പ് ∙ കുലശേഖരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്.
എംഎസ്സി, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 19ന് 11ന് സ്കൂളിൽ ഹാജരാകണം.
സ്പോട് അഡ്മിഷൻ
നാട്ടകം ∙ ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഡിപ്ലോമ കോഴ്സ് സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ നാളെ നടത്തും.
റജിസ്ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും. പുതുതായി അപേക്ഷിക്കാൻ അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org ഫോൺ: 9446341691. പാലാ ∙ ഗവ.പോളിടെക്നിക് കോളജിൽ 3 വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട് അഡ്മിഷൻ നടത്തും.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് രാവിലെ 9മുതൽ 10 വരെയാണ് റജിസ്ട്രേഷൻ. വെബ്സൈറ്റ്: polyadmission.org ഫോൺ: 04822-200802.
ഗെസ്റ്റ് ലക്ചറർ
ചങ്ങനാശേരി ∙ എസ്ബി കോളജിൽ ഹിന്ദി വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവുണ്ട്.
അപേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്തവരാകണം. പിഎച്ച്ഡി / നെറ്റ് ഉള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ www.sbcollege.ac.in എന്ന കോളജ് വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി 13നു രാവിലെ 9.30ന് കോളജ് ഓഫിസിൽ എത്തണം.
അദാലത്ത് നാളെ
പാലാ ∙ ജല അതോറിറ്റി സബ് ഡിവിഷൻ കാര്യാലയത്തിന്റെ കീഴിലുള്ള വാട്ടർ ചാർജ് കുടിശികയിൽ റവന്യു റിക്കവറി ഡിമാൻഡ് നോട്ടിസ് ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾക്കായി റവന്യു റിക്കവറി തഹസിൽദാരുടെ കാര്യാലയവുമായി സഹകരിച്ച് നാളെ 11ന് അദാലത്ത് നടത്തും. റവന്യു റിക്കവറി നോട്ടിസ് ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ എത്തണം.
സീറ്റൊഴിവ്
ചേർപ്പൃങ്കൽ ∙ ബിവിഎം കോളജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് ഡിഗ്രിക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. ഫോൺ: 9846540157.
ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ് നാളെ
പാലാ ∙ സെന്റ് തോമസ് ഓട്ടോണമസ് കോളജ് പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ നടത്തുന്ന ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ് ‘വോക്സ് പോപ്പുലി’ നാളെ രാവിലെ 10.30 നു കോളജ് ഓഡിറ്റോറിയത്തിൽ സംവിധായകൻ തരുൺ മൂർത്തി ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]