
ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടക്കം
വാകത്താനം ∙ ടെലിഫോൺ എക്സ്ചേഞ്ച്, ഉദിക്കൽ, പുകടിയിൽ, ചൊരിക്കംപാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും ജറുസലം മൗണ്ട്, ഇരുപതിൽചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ വടവാതൂർ സെമിനാരി, കൈതമറ്റം, സിൻകോ ഗാർഡൻ, എംആർഎഫ് ട്രെയിനിങ് സെന്റർ, ഇട്ടിമാണിക്കടവ്, മലകുന്നം, പയ്യപ്പാടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ പുത്തൻപുരപ്പടി, ഞണ്ടുകുളം പമ്പ്ഹൗസ് രാജമറ്റം, ആറാണി പുളിക്കപ്പടവ്, വത്തിക്കാൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
റബർബോർഡ് സർട്ടിഫിക്കറ്റ് കോഴ്സ്
കോട്ടയം ∙ റബർ പാലിന്റെ ഉണക്കത്തൂക്കം (ഡിആർസി) നിർണയിക്കുന്നതിൽ റബർബോർഡ് നടത്തുന്ന ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സ് 16 മുതൽ 18 വരെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ്ങിൽ (എൻഐആർടി) നടത്തും. ഫോൺ: 04812353127.
സ്പോട്ട് അഡ്മിഷൻ
കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ കണ്ണൂർ സർവകലാശാലയുമായി ചേർന്നു നടത്തുന്ന എംഎസ്സി ഫിസിക്സ് നാനോസയൻസ് ആൻഡ് ടെക്നോളജി ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ ആറും എംഎസ്സി കെമിസ്ട്രി നാനോസയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ മൂന്നും സീറ്റുകൾ ഒഴിവുണ്ട്.
സ്പോട്ട് അഡ്മിഷൻ 14ന് 12ന് വകുപ്പ് ഓഫിസിൽ (റൂം നമ്പർ 302, കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്). https://snsnt.mgu.ac.in/, 9495392750.
∙ എംജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എംഎസ്ഡബ്ല്യു പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിൽ 14ന് 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. 8891391580.
എൻജിനീയർ ഒഴിവ്
വൈക്കം ∙ വെച്ചൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിൽ അക്രഡിറ്റഡ് എൻജിനീയറുടെ താൽക്കാലിക ഒഴിവ് യോഗ്യത സിവിൽ, അഗ്രികൾചറൽ എൻജിനീയറിങ് ബിരുദം.
പ്രായം – 35 വയസ്സിൽ കവിയരുത് താൽപര്യമുള്ളവർ 14ന് വൈകിട്ട് 3ന് മുൻപ് അപേക്ഷ നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]