
വെള്ളുക്കുട്ട പള്ളിയിൽ സൗജന്യ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാംപ് നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുപ്പള്ളി∙ വെള്ളുക്കുട്ട സെന്റ്. തോമസ് ഒാർത്തഡോക്സ് പള്ളിയും കാരിത്താസ് ആശുപത്രിയും ചേർന്ന് ഇടവക അംഗങ്ങൾക്കും നാട്ടുകാർക്കുമായി സൗജന്യ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാംപ് നടത്തി. ഞായറാഴ്ച രാവിലെ പള്ളി അങ്കണത്തിലുള്ള സൺഡേ സ്കൂൾ കെട്ടിടത്തിൽ വച്ച് നടന്ന ക്യാംപ് ഇടവക വികാരി ഫാ. നിബു ഇട്ടിയും തകിടിയേലും കാരിത്താസ് മെഡിക്കൽ ഡയറക്ടർ ഡോ.ബോബി നൈനാൻ എബ്രഹാമും ചേർന്നു ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. എമിൽ ടി ജോൺ, ട്രസ്റ്റി ടി. വി. തോമസ്, സെക്രട്ടറി കെ എം തോമസ്, ഇടവക അംഗവും പാല ഗവണ്മെന്റ് ഹോസ്പിറ്റൽ പീഡിയാട്രിഷ്യനുമായ ലാലി പി എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാരിത്താസ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 12 സീനിയർ ഡോക്ടർമാരാണ് ക്യാംപിന് നേതൃത്വം നൽകിയത്. രക്തപരിശോധന, ഇസിജി, ഇക്കോ, മാമോഗ്രാം തുടങ്ങിയ പരിശോധനകളും സൗജന്യമായി നടത്തി. 300 ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി.