
മക്കൾക്ക് സെറിബ്രർ പാഴ്സി രോഗം: ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുപ്പള്ളി ∙ ‘ശരിയായി ഭക്ഷണം കഴിക്കാനാകില്ല, മുഴുവൻ സമയവും കിടപ്പാണ്. കയ്യിലുണ്ടായിരുന്ന തുകയെല്ലാമെടുത്ത് കഴിയാവുന്നത്ര ചികിത്സ നടത്തി, എന്തു ചെയ്യണമെന്ന് അറിയില്ല’, മക്കളുടെ രോഗത്തിൽ നിസഹായായ കിഴക്കേടത്ത് കല്ലുറുമ്പിൽ വീട്ടിൽ ശ്യാമള വിജയന്റെ സങ്കട കഥയാണിത്. മക്കളായ ആര്യമോൾ(18), വിദ്യമോൾ (26) എന്നിവർക്കു ജന്മന സെറിബ്രർ പാഴ്സി രോഗികളാണ്. ഇരുവർക്കു എഴുന്നേറ്റു നിൽക്കുന്നതിന് സാധ്യമല്ലാത്ത സ്ഥിതി. മക്കൾക്കു വയ്യാത്തതിനാൽ ശ്യാമള ജോലി ഉപേക്ഷിച്ചു. ഇതോടെ മക്കളുടെ ചികിത്സ ചെലവിനും മറ്റു കാര്യങ്ങൾക്കുമായി എന്തു ചെയ്യണമെന്ന് അറിയാതെ നിസഹായതയിലാണ് കുടുംബം.
ഇളയ കുട്ടിയായ ആര്യക്കു നിലവിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങളും നേരിടുന്നു. കിഡ്നിക്കുള്ളിൽ ഇൻഫക്ഷൻ ആകുന്ന രോഗവും ആര്യക്കുണ്ട്. എന്നാൽ രോഗം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂത്ത മകൾവിദ്യ ഏഴു വയസുവരെ നടക്കുവായിരുന്നു. പിന്നീട് ഒരു പനി വന്നശേഷം നട്ടെല്ല് വളഞ്ഞുപോയി. ഇതോടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട നിലയിലാണ്. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച മൂന്ന് സെന്റ് സ്ഥലത്തെ വീടാണ് കുടുംബത്തിന്റെ ഏക ആശ്രയം. ചികിത്സ ആവശ്യങ്ങൾക്കായി സുമനസുകളിൽ നിന്നും സഹായം ചോദിച്ച് വലിയ കടവും കുടുംബത്തിനുണ്ടെന്നു ശ്യാമള പറയുന്നു. പണമില്ലാത്തതിനാൽ മരുന്നുകൾ പലതും മുടങ്ങുന്ന സ്ഥിതിയുമുണ്ട്. അതിനാൽ സുമനസുകളുടെ സഹായം തേടുകയാണ് ശ്യാമള വിജയനും കുടുംബവും.
അക്കൗണ്ട് നമ്പർ: 57050387473
ഐഎഫ്എസ്സി: SBIN0070122
ബ്രാഞ്ച് : PUTHUPPALLY
ഫോൺ: 9539070508