കോട്ടയം ∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന സെക്രട്ടറി, പുതുപ്പള്ളി ഡിസ്ട്രിക്ട് ഓർഗനൈസർ, കോട്ടയം മെത്രാസന കൗൺസിൽ അംഗം, അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റി കൗൺസിൽ അംഗം തുടങ്ങി വിവിധ നിലകളിൽ സേവനമനുഷ്ഠിച്ച കെ.ജെ.ഏബ്രഹാമിന്റെ വിയോഗത്തിൽ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന കമ്മിറ്റിയുടെയും ഒസിവൈഎം സീനിയർ ഫ്രണ്ട്സിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 5ന് തോട്ടയ്ക്കാട് മാർ അപ്രേം പള്ളിയിൽ വച്ച് അനുസ്മരണം നടത്തി.
കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിച്ചു. റവ.
ഫാ. വർഗീസ് വർഗീസ് മീനടം മുൻകാല ഭദ്രാസന സെകട്ടറിമാർ, മെത്രാസന കൗൺസിൽ അംഗങ്ങൾ, ഇപ്പോഴത്തെ യുവജന പ്രസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
വിവിധ രംഗങ്ങളിൽ കെ.ജെ.ഏബ്രഹാമിനൊപ്പം പ്രവർത്തിച്ചവരും മുൻകാല യുവജന പ്രസ്ഥാനം ഭാരവാഹികളും പ്രവർത്തകരും നിലവിലെ യുവജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

