കോട്ടയം ∙ വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈദാ മൻസിലിൽ സുരേഷിനെ 37 വർഷം കഠിനതടവും 14,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഡിഷനൽ സെഷൻസ് കോടതി (2) ജഡ്ജി എസ്.സുഭാഷാണു വിധി പറഞ്ഞത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടങ്കലിൽ പാർപ്പിക്കുക, പണം പറ്റി പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്യുക, അനാശാസ്യകേന്ദ്രം നടത്തുക തുടങ്ങിയ കുറ്റങ്ങളിലാണു ശിക്ഷ. ഇതേ പെൺകുട്ടിയെ തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കാൻ കൂട്ടുനിന്നെന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു സെൻട്രൽ ജയിലിൽ കഴിയുകയാണു നിലവിൽ സുരേഷ്.
സമാനവിധത്തിലുള്ള 22 കേസുകളിലും പ്രതി വിചാരണ നേരിടുന്നുണ്ട്. ആദ്യ കേസിലെ 24 വർഷത്തെ ശിക്ഷയും ഇപ്പോൾ വിധിച്ച 37 വർഷത്തെ തടവും ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതുകൊണ്ട് ആകെയുള്ള ശിക്ഷാ കാലാവധി 10 വർഷമായി ചുരുങ്ങും.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

