കുമരകം∙ കുന്നത്തുകളത്തിൽ അരുൺ ഷാജി (36) ഹൃദയമാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. 30 ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണം കണ്ടെത്തുക എന്നത് നിർധന കുടുംബത്തിനു താങ്ങാൻ കഴിയുന്നതിനപ്പുറമാണ്.
1997ലാണ് റുമാറ്റിക് ഹാർട്ട് ഡിസീസ് എന്ന ഹൃദയത്തിന്റെ വാൽവുകളെ തകരാറിലാക്കുന്ന അസുഖം കണ്ടുപിടിക്കുന്നത്. 2006ൽ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഹൃദയത്തിന്റെ മൈട്രൽ വാൽവ് റിപ്പയർ എന്ന ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു.
പിന്നീട് 2012ൽ വീണ്ടും നടത്തിയ ശസ്ത്രക്രിയയിലൂടെ മൈട്രൽ വാൽവ് മാറ്റി കൃത്രിമ വാൽവ് വയ്ക്കുകയും ചെയ്തു.
രണ്ട് ഹൃദയ ശസ്ത്രക്രിയകൾക്ക് ശേഷവും ഹൃദയത്തിന്റെ ഭിത്തിയുടെ വലുപ്പം കൂടുകയും ആരോഗ്യ നില അതീവ ഗുരുതരമാവുകയും ചെയ്തു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കുകയുള്ളൂ.
അതിസങ്കീർണമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ശരീരം പുതിയ ഹൃദയത്തെ തിരസ്കരിക്കാതിരിക്കാനും അണുബാധയോ മറ്റ് പ്രശ്നങ്ങളോ വരാതിരിക്കാനും ഒരു വർഷം വരെ വളരെ സൂക്ഷ്മമായ നിരീക്ഷണവും മരുന്നുകളും ആവശ്യമാണ്. അതിനു ശേഷവും തുടർ ചികിത്സ വളരെ പ്രധാനമാണ്.
സുമനസ്സുകളുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ ഹൃദയമാറ്റ ശസ്ത്രക്രിയയും തുടർ ചികിത്സയും സാധ്യമാകൂ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

