കുറവിലങ്ങാട് ∙ട്രഷറി നിയന്ത്രണവും സാങ്കേതിക പ്രശ്നങ്ങളും കാരണം കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ നിർമാണം മുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുൻപ് ആരംഭിച്ച ജോലികളാണ് മുടങ്ങിയത്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 3.15കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ ആരോഗ്യ മിഷനാണ് പ്ലാൻ തയാറാക്കിയത്.
കോട്ടയം നിർമിതി കേന്ദ്രമാണ് നിർമാണ ഏജൻസി. അടിത്തറ നിർമിച്ചതല്ലാതെ മറ്റു പണികൾ നടക്കുന്നില്ല.
ബില്ലുകൾ മാറി നൽകുന്നില്ല
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കർശനമാക്കിയതാണ് ഒരു കാരണം.
10 ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറി നൽകുന്നില്ല. ഇതോടെ കരാറുകാർ ജോലി ചെയ്യാൻ തയാറാകുന്നില്ല.
ജില്ലയിൽ പല സ്ഥലത്തും കരാറുകാർ ഏറ്റെടുത്ത ജോലികൾ പലതും പാതി വഴിയിലാണ്. കരാർ കാലാവധിക്കുള്ളിൽ ഇവ പൂർത്തീകരിച്ചില്ലെങ്കിൽ പിഴ നൽകണം. ദേശീയ ആരോഗ്യ മിഷൻ, നിർമിതി കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട
സാങ്കേതിക പ്രശ്നങ്ങളും അത്യാഹിത വിഭാഗം നിർമാണത്തെ ബാധിച്ചു.
ഇതു താൽക്കാലികമായി പരിഹരിച്ചിട്ടുണ്ട്. പക്ഷേ ട്രഷറി നിയന്ത്രണത്തിൽ അയവ് വരുത്താതെ നിർമാണം പുനരാരംഭിക്കാൻ സാധ്യതയില്ല.
ഒന്നരക്കോടി രൂപയുടെ നിർമാണം 2025ൽ പൂർത്തിയാക്കുമെന്നായിരുന്നു ബ്ലോക്ക് പഞ്ചായത്തിന്റെ ഉറപ്പ്. ബാക്കി 1.65 കോടി രൂപയുടെ നിർമാണ ജോലികൾ ഈ വർഷവും.
പക്ഷേ ഒന്നാം ഘട്ടം പോലും ഈ വർഷം പൂർത്തിയാകുമെന്നു ഉറപ്പില്ല.
പേ വാർഡും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും റെഡി
അതിനിടെ, താലൂക്ക് ആശുപത്രിയിലെ പേ വാർഡിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും നിർമാണം പൂർത്തിയായി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ മുതൽ മുടക്കിയാണ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ 2217 ചതുരശ്ര അടി വിസ്തീർണത്തിൽ പേ വാർഡ് നിർമിച്ചത്. 8 മുറികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. മോൻസ് ജോസഫ് എംഎൽഎയുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ടാണ് 2485 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിച്ചിരിക്കുന്നത്.
സംസ്ഥാന പ്ലാൻ ഫണ്ടിൽനിന്നാണ് പദ്ധതിക്കാവശ്യമായ പണം ചെലവാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

