കാഞ്ഞിരപ്പള്ളി ∙ സെന്റ് മേരീസ് ഹൈസ്കൂളിൽ രണ്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആറാം വാർഡിലെ വോട്ടർ സുരേഷിനോട് ഉദ്യോഗസ്ഥർ പറഞ്ഞു ‘താങ്കൾക്ക് വോട്ടില്ല’. വോട്ടു കഴിഞ്ഞു പണിക്കു പോകാനായി വന്ന സുരേഷിന് കാര്യം എന്തെന്ന് മനസ്സിലായില്ല.
സ്ലിപ്പിൽ നമ്പർ പ്രകാരം പേര് ഒന്നാണ് പക്ഷേ പിതാവിന്റെ പേര് വേറെ ആയതിനാൽ വോട്ട് ചെയ്യാൻ പറ്റില്ല എന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ‘ആധാറും, വോട്ടർ സ്ലിപ്പും ഉണ്ടല്ലോ എന്നിട്ടും വോട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഞാൻ പോളിങ് ബൂത്തിനു മുൻപിൽ കിടന്ന് പ്രതിഷേധിക്കും’ എന്നായി സുരേഷിന്റെ മറുപടി.
പ്രതിഷേധവുമായി വെളിയിൽ ഇറങ്ങി രാഷ്ട്രീയ പാർട്ടിയുടെ കൗണ്ടറിൽ എത്തിയപ്പോഴാണു സംഭവം മനസ്സിലായത്.
സുരേഷിന്റെ കയ്യിൽ ഇരിക്കുന്ന സ്ലിപ് മറ്റൊരു സുരേഷിന്റേതാണ്. വീട്ടുപേര് ഉൾപ്പെടെ ഒന്നാണെങ്കിലും പിതാവിന്റെ പേരിൽ മാത്രമാണ് മാറ്റമുള്ളത്.
തെറ്റ് പറ്റിയത് അറിഞ്ഞ് കൗണ്ടറിൽ നിന്ന് എഴുതി നൽകിയ പുതിയ സ്ലിപ്പുമായി വന്ന് വോട്ട് ചെയ്ത് സുരേഷ് ചെറുചിരിയോടെ മടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

