ഒറവയ്ക്കൽ ∙ കണ്ണനു വേണ്ടിയുള്ള കാത്തിരിപ്പിൽ റെയാനും എയ്ദനും. ഇരുവരുടെയും പ്രിയപ്പെട്ട
കളിക്കൂട്ടുകാരൻ കണ്ണനെന്ന് പേരുള്ള ആമസോൺ ഇനത്തിൽപെട്ട മാഗ്ന ഡബിൾ യെലോ തത്തയ്ക്കുവേണ്ടിയാണു കുരുന്നുകളുടെ കാത്തിരിപ്പ്.
എറണാകുളത്തെ സ്കൂളിൽ അഞ്ചാം ക്ലാസിലും ഒന്നിലും പഠിക്കുന്ന ഇരുവരും ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയാൽ കണ്ണനൊപ്പമാണ്. അത്രയേറെ ആത്മബന്ധമുള്ള തത്തയെ കാണാതെപോയതിലുള്ള സങ്കടമാണ് കുരുന്നുകൾക്ക്.
ഓണത്തോടനുബന്ധിച്ച് എറണാകുളത്തുനിന്നു സെപ്റ്റംബർ നാലിനാണ് പിതാവിന്റെ ഭവനമായ ഒറവയ്ക്കൽ മുറിയാങ്കൽ വീട്ടിലെത്തിയത്.
ഒപ്പം കണ്ണനെയും കൂട്ടി. ഏഴിന് ഉച്ചയ്ക്ക് കൂട് വൃത്തിയാക്കുന്നതിനിടയിൽ തത്ത പറന്നുപോവുകയും പിന്നീട് കാണാതാകുകയും ചെയ്തു. എറണാകുളത്തായിരുന്നപ്പോൾ എല്ലാ ദിവസവും വൈകിട്ട് മുറിക്കുള്ളിൽ തത്തയെ തുറന്ന് വിടും.
കുട്ടികളുടെ കളിപ്പാട്ടങ്ങൾ എടുത്ത് കളിക്കുന്നതു മുതൽ പാട്ടുപാടുന്നതുവരെ കണ്ണന്റെ വിനോദമാണ്. കുരുത്തക്കേട് കാട്ടിയാൽ വഴക്കുപറയുമെന്നു റെയാൻ പറയുന്നു.
കണ്ണനെ തിരികെ ലഭിക്കാതെ എറണാകുളത്തേക്കു മടങ്ങില്ലെന്ന വാശിയിലാണ് റെയാനും അനുജൻ എയ്ദനും.
പെട്ടെന്ന് ഇണങ്ങും, സംസാരിക്കും
വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണ് ആമസോൺ ഇനത്തിൽപെട്ട മാഗ്ന ഡബിൾ യെലോ തത്ത.
പെട്ടെന്ന് ഇണങ്ങുകയും മനുഷ്യരെപ്പോലെ സംസാരിക്കുകയും ചെയ്യും. പരിചരണത്തിന് പ്രത്യേക അനുമതി വേണം.
പെല്ലറ്റ്, ശുദ്ധമായ പച്ചക്കറി, പഴങ്ങൾ എന്നിവയാണ് ഭക്ഷണം. ഏകദേശം അറുപതു വയസ്സുവരെയാണ് ആയുസ്സ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]