കുറവിലങ്ങാട് ∙ടൗണിൽ വഴിവിളക്കുകൾ തെളിഞ്ഞു , പക്ഷേ വഴിയിലെ തിരക്കിനു കുറവില്ല. ഗതാഗത നിയന്ത്രണത്തിനും സുരക്ഷിതമായ കാൽനടയാത്രക്കും നടപടി ഇല്ല.
കുറവിലങ്ങാട്ടെ കുരുക്ക് അഴിക്കാൻ നടപടി വേണമെന്ന് ആവശ്യമുയരുന്നു. അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളും വഴിയോരത്തെ അനധികൃത പാർക്കിങ്ങും തിരക്കുള്ള സമയങ്ങളിൽ ടൗണിലെ ഗതാഗതം കുരുക്കിലാക്കുകയാണ്.ഏതാനും ദിവസങ്ങളായി കോഴാ മുതൽ പകലോമറ്റം വരെ ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടാകുന്നു.
റോഡരികത്ത് പാർക്കിങ് തോന്നുംപടി ആണ്. നടപ്പാതകളിൽ വാഹനം പാർക്കു ചെയ്താൽ പോലും നടപടി ഇല്ല.
വഴിയോര കച്ചവടം നിയന്ത്രിക്കാനും നടപടി ഇല്ല. പുതുവേലി മുതൽ പട്ടിത്താനം വരെ മിക്ക സ്ഥലങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ യാത്രക്കാർക്കു പ്രയോജനപ്പെടുന്നില്ല. സ്റ്റോപ്പുകൾ പുനർ നിർണയിക്കാത്തതു മൂലം പലയിടത്തും കാത്തിരിപ്പു കേന്ദ്രങ്ങൾ നോക്കുകുത്തികളാണ്.പഞ്ചായത്ത് ബസ് സ്റ്റാൻഡിനു മുന്നിൽ കോട്ടയം ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ് പുതിയ സ്ഥലത്തേക്കു മാറ്റിയെങ്കിലും യാത്രക്കാരുടെ അസൗകര്യം കൂടുകയാണ് ചെയ്തത്.
സെൻട്രൽ ജംക്ഷനും പഞ്ചായത്ത് ബസ് സ്റ്റാൻഡിനും ഇടയിൽ ക്രമീകരിച്ചിരിക്കുന്ന ബസ് സ്റ്റോപ്പിനു സമീപത്തു അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. കോഴാ ജംക്ഷൻ ഉൾപ്പെടെ ചില സ്ഥലങ്ങളിൽ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]