കറുകച്ചാൽ ∙ ഓണാവധിക്കു ശേഷമുള്ള തിരക്ക് നേട്ടമാക്കി കെഎസ്ആർടിസി. ജില്ലയിലെ എല്ലാ ഡിപ്പോയും പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കൂടുതൽ വരുമാനം നേടി.
പ്രതീക്ഷിച്ചതിനെക്കാൾ 30 ശതമാനം അധിക വരുമാനം നേടി ജില്ലയിൽ കോട്ടയം കെഎസ്ആർടിസി ഡിപ്പോ ഒന്നാമതെത്തി. ഓണാവധിക്കു പിറ്റേന്ന് തിങ്കളാഴ്ച സ്പെഷൽ ടാർഗറ്റ് നൽകിയാണ് കെഎസ്ആർടിസി പ്രവർത്തിച്ചത്.
ഡിപ്പോകളും വരുമാനവും
∙ കോട്ടയം
ടാർഗറ്റ്: 16,89,000
വരുമാനം: 22,06,542
∙ ചങ്ങനാശേരി ഡിപ്പോ
ടാർഗറ്റ്: 9,84,000 രൂപ.
വരുമാനം: 11,03,498 രൂപ. ∙ ഈരാറ്റുപേട്ട
ടാർഗറ്റ്: 6,81,000
വരുമാനം: 7,38,156
∙ പാലാ
ടാർഗറ്റ്: 18,33,000
വരുമാനം: 19,60,083
∙ വൈക്കം
ടാർഗറ്റ്: 8,38,000
വരുമാനം: 10,11,119
∙ എരുമേലി
ടാർഗറ്റ്: 4,42,000 രൂപ. വരുമാനം: 5,51,316
∙ പൊൻകുന്നം
ടാർഗറ്റ്: 6,70,000 രൂപ
വരുമാനം: 7,93,365 രൂപ
കോട്ടയം–ബെംഗളൂരു എസി സ്ലീപ്പർ ബസിന് മികച്ച കലക്ഷൻ
കറുകച്ചാൽ ∙ പുതിയ എസി സ്ലീപ്പർ ബസ് വന്നു; കോട്ടയം–ബെംഗളൂരു സർവീസിനു മികച്ച കലക്ഷൻ.
കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ പുതുതായി എത്തിയ എസി സ്ലീപ്പർ കം സീറ്റർ ബസുകളാണു ‘ഫുൾ ടിക്കറ്റിൽ’ ഓടുന്നത്. 2 എസി ബസുകളാണ് ഇരുവശത്തേക്കും സർവീസ് നടത്തുന്നതിനായി അനുവദിച്ചിരിക്കുന്നത്.
കോട്ടയത്തുനിന്ന് വൈകിട്ട് 6.50നാണു ബസ് പുറപ്പെടുന്നത്. രാവിലെ 10.30ന് തൊടുപുഴ വഴി ബൈസൺവാലിക്കു സർവീസ് നടത്താനായി പുതിയ ഒരു ലിങ്ക് ബസ് കൂടി എത്തിയിട്ടുണ്ട്.
പുതിയ 2 സൂപ്പർ ഫാസ്റ്റ് ബസും ഒരു ലിങ്ക് ബസും കൂടി അടുത്ത ദിവസം എത്തും.
പാലാ ഡിപ്പോയ്ക്ക് ലഭിച്ച 2 പുതിയ ഫാസ്റ്റ് പാസഞ്ചർ ബസുകളും സ്പെഷൽ സർവീസായി മൈസൂരുവിലേക്കാണ് സർവീസ് നടത്തുന്നത്. പുതിയ 2 സൂപ്പർ ഫാസ്റ്റ് ബസുകൾ കൂടി അടുത്ത ദിവസം വരും.
ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ലഭിച്ച പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് കോയമ്പത്തൂർ സർവീസിനാണ് അയയ്ക്കുന്നത്.
രാവിലെ 8ന് പുറപ്പെട്ട് വൈകിട്ട് 3ന് കോയമ്പത്തൂർ എത്തി രാത്രി 8ന് തിരിച്ചു പുറപ്പെടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]