കോട്ടയം ∙ ജില്ലയിൽ പണം അമിത പലിശയ്ക്ക് കൊടുക്കുന്ന അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ റെയ്ഡിൽ 2 പേർ അറസ്റ്റിൽ. 21 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു.
വിവിധ സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിൽ 9 കേസുകൾ റജിസ്റ്റർ ചെയ്തു. തീറാധാരങ്ങൾ, ബ്ലാങ്ക് ചെക്കുകൾ, കാഷ് ചെക്കുകൾ, ആർസി ബുക്കുകൾ, വാഹനങ്ങളുടെ സെയ്ൽ ലെറ്ററുകൾ, മുദ്രപ്പത്രങ്ങൾ, റവന്യു സ്റ്റാംപ് പതിപ്പിച്ച എഗ്രിമെന്റുകൾ, പാസ്പോർട്ടുകൾ തുടങ്ങിയ രേഖകളും വാഹനങ്ങളും പിടിച്ചെടുത്തു.
ഗാന്ധിനഗർ അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കൽ എ.
കമാൽ (50), കാഞ്ഞിരപ്പള്ളി വേങ്ങന്താനം പാലപ്രഭാഗത്ത് കണ്ണാമുണ്ടയിൽ സജിമോൻ തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കമാലിന്റെ വീട്ടിൽ നിന്ന് 20,07,400 രൂപ പിടിച്ചെടുത്തു.
അനധികൃത ഇടപാടുകൾക്കാണ് പണം സൂക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. കാറും 4 ഇരുചക്രവാഹനങ്ങളും ഒട്ടേറെ രേഖകളും ഇവിടെ നിന്നു കണ്ടെടുത്തു.
പനമ്പാലത്ത് തട്ടുകട നടത്തുകയാണു കമാൽ.
തട്ടുകടയുടെ മറവിലാണ് പണമിടപാടുകൾ നടത്തുന്നതെന്നു പൊലീസ് പറഞ്ഞു.
സജിമോൻ തോമസിന്റെ വീട്ടിൽനിന്ന് 93,500 രൂപയും അനധികൃത പണയ രേഖകളും പിടിച്ചെടുത്തു. തലയോലപ്പറമ്പ്, കിടങ്ങൂർ, പാലാ, കോട്ടയം വെസ്റ്റ്, അയർക്കുന്നം, ചങ്ങനാശേരി, ചിങ്ങവനം സ്റ്റേഷൻ പരിധികളിലും റെയ്ഡ് നടത്തി.
കേസുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കു നോട്ടിസ് നൽകി.എറണാകുളം റേഞ്ചിനു കീഴിൽ ഓപ്പറേഷൻ ഷൈലോക്ക് എന്ന പേരിലാണു റെയ്ഡ് നടത്തിയത്.
റേഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദേശ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്നു ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽഹമീദ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]