
ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ് 12ന്
കോട്ടയം ∙ ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ് 12ന് കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തും. 2012 ജനുവരി ഒന്നിനു ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.
ഫോൺ: 94478 88997.
സ്പോട്ട് അഡ്മിഷൻ
പാമ്പാടി ∙ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംസിഎ, എംടെക്, ബിടെക് ലാറ്ററൽ എൻട്രി കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 12നു രാവിലെ 11നു നടക്കും. ഫോൺ: 04812507763, 90612 40232, വെബ് വിലാസം: www.rit.ac.in
ഗതാഗത നിയന്ത്രണം
കോട്ടയം ∙ കാഞ്ഞിരത്തുംമൂട് റോഡിൽ പുമ്മറ്റത്തിനും മാങ്ങാനം കലുങ്കിനുമിടയിൽ സംരക്ഷണ ഭിത്തി നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ റബർ ബോർഡ് ജംക്ഷൻ വഴി കോട്ടയം – കോഴഞ്ചേരി റോഡിലേക്കു പ്രവേശിക്കണമെന്നു കറുകച്ചാൽ നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ബിഎഡ് സീറ്റൊഴിവ്
തോട്ടക്കാട് ∙ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ് വിഷയങ്ങളിൽ ഒഴിവുണ്ട്.
താൽപര്യമുള്ള വിദ്യാർഥികൾ നാളെ രാവിലെ 10നു കോളജ് ഓഫിസിൽ എത്തണം. ഫോൺ: 8281632126, 98471 25762 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]