
അതിരമ്പുഴ ∙ രാത്രി മാരകായുധവുമായി കറങ്ങി നടക്കുന്ന അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ; ഭയന്നു വിറച്ച് അതിരമ്പുഴക്കാർ. നാൽപാത്തിമല സെന്റ് തോമസ് പള്ളിയുടെ പിന്നിലുള്ള വീട്ടിലെ സിസി ടിവിയിലാണ് കൊടുവാൾ കയ്യിലേന്തിയ രാത്രി കറങ്ങി നടക്കുന്ന പുരുഷന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
ദൃശ്യത്തിലുള്ളയാൾ തലയും മുഖവും തുണി ഉപയോഗിച്ചു മറച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടുമാണ് വേഷം.
വീട്ടുമുറ്റത്തെത്തിയ അജ്ഞാതൻ പരിസരത്ത് അൽപനേരം തിരച്ചിൽ നടത്തിയ ശേഷം മടങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മോഷണമാണോ ആരെയെങ്കിലും അപായപ്പെടുത്തുകയാണോ ലക്ഷ്യമെന്നതിൽ വ്യക്തതയില്ല.
സംഭവത്തിൽ വീട്ടുടമ പൊലീസിൽ പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]