
കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസന രൂപീകരണത്തിന്റെ 150-ാം വാർഷികത്തിന്റെയും പരി. കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് (പാമ്പാടി തിരുമേനി ) തിരുമേനിയുടെ ചരമ വജ്ര ജൂബിലിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പ്രവർത്തനങ്ങളുടെയും ലോഗോ പ്രകാശനം സഭാധ്യക്ഷൻ പരി.
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന 25 കർമ്മ പദ്ധതികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും. ജൂബിലി വർഷത്തിൽ വിദ്യാഭ്യാസം, പാർപ്പിടം, വിവാഹം, ചികിത്സാ സഹായം, പാലിയേറ്റീവ് കെയർ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹായങ്ങൾ അർഹരായവരിലേക്ക് എത്തിക്കുമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ.
യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കെ.എം സഖറിയാ, ജൂബിലി ആഘോഷ കമ്മിറ്റി പ്രോഗ്രാം സെക്രട്ടറി സാം വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ.
പോൾ ഏബ്രഹാം, ഫാ. ജെയിംസ് മർക്കോസ്, ഷാജി കെ.
തോമസ് എന്നിവർ സംബന്ധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]