
വൈക്കം ∙ തോട്ടകം ഫിഷ് വേൾഡ് ഫിഷ് ഫാം ഉടമ അനില വിപിനു മികച്ച ശുദ്ധജല മത്സ്യക്കർഷകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. മനസ്സിൽ നിറയെ സങ്കടത്തോടെയാകും പുരസ്കാരം അനില ഏറ്റുവാങ്ങുക.
അനിലയുടെ ഭർത്താവ് ചെമ്മനത്തുകര മുല്ലക്കേരിൽ വിപിൻ നായരെ ഈ ഫിഷ് ഫാമിനോടു ചേർന്നുള്ള ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഒരു മാസം മുൻപാണ്. ഇരുവരും ചേർന്നാണു ഫാം നടത്തിയിരുന്നത്.
സംസ്ഥാന പുരസ്കാരത്തിന് അനിലയുടെ പേരിൽ അപേക്ഷിച്ചത് വിപിനായിരുന്നു.
കഴിഞ്ഞ ജൂൺ 9നു ഫാമിലേക്കു പോയ വിപിൻ വീട്ടിൽ തിരിച്ചെത്തിയില്ല. 11നു രാവിലെ മൃതദേഹം ഫാമിനോടു ചേർന്നുള്ള കരിയാറിൽ കണ്ടെത്തി.
കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിവച്ച നിലയിലായിരുന്നു. വിപിൻ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി അനില ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്.
ബിഎസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ വിപിനും ബിടെക് ബിരുദധാരിയായ അനിലയും 25 വർഷം മുൻപാണു മത്സ്യക്കൃഷി ആരംഭിച്ചത്.
2005ൽ ദേശീയ പുരസ്കാരം ഇവർ നേടി. 2018ലെ വെള്ളപ്പൊക്കത്തിൽ ഫാം മുങ്ങി.
മീനുകൾ ഒഴുകിപ്പോയി. ഇതിൽ നിന്നു കരകയറാൻ നോക്കുമ്പോഴാണ് കോവിഡ് വന്നത്.
ഇതും കടന്ന് ഫാം ടൂറിസം ഉൾപ്പെടെ ആരംഭിച്ച് മുന്നോട്ടുപോകുമ്പോഴായിരുന്നു വിപിന്റെ വേർപാട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]